ഡ്രൈവിംഗ് സീറ്റിൽ കുട്ടികൾ; മുന്നറിയിപ്പ് നൽകി എംവിഡി

ഡ്രൈവിംഗ് സീറ്റിൽ കുട്ടികളെ ഇരുത്തി വാഹനമോടിക്കുന്നതിരെ മുന്നറിയിപ്പ് നൽകി എം വി ഡി.റോഡിൽ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി കൊണ്ടാണ് അവരോട് നമുക്കുള്ള വാത്സല്യം കാണിക്കേണ്ടത് എന്നാണ് മുന്നറിയിപ്പ്.നാലുവരി പാതയിൽ ഡ്രൈവിംഗ് സീറ്റിൽ നിന്ന് വളയം പിടിച്ച കുട്ടിയുടെ ഒപ്പം ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന പിതാവിൻ്റെ ലൈസൻസ് സസ്പൻ്റ് ചെയ്ത വിവരവും എം വി ഡി സോഷ്യൽമീഡിയയിൽ കുറിച്ചു.

ALSO READ: ആലപ്പുഴയിലും പച്ച പതാക ഉയർത്തണ്ട എന്ന് ലീഗിന് കർശന നിർദേശം; അമർഷവുമായി നേതാക്കൾ

എം വി ഡിയുടെ പോസ്റ്റ്

സ്റ്റീയറിംഗ് വീലിൽ കുട്ടിക്കളി വേണ്ട..
റോഡിൽ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി കൊണ്ടാണ് അവരോട് നമുക്കുള്ള വാത്സല്യം കാണിക്കേണ്ടത്.
നാലുവരി പാതയിൽ ഡ്രൈവിംഗ് സീറ്റിൽ നിന്ന് വളയം പിടിച്ച കുട്ടിയുടെ ഒപ്പം ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന പിതാവിന് എഐ ക്യാമറ ഉടൻ പണി കൊടുത്തു. രക്ഷിതാവിൻ്റെ ലൈസൻസ് സസ്പൻ്റ് ചെയ്തു.
കുട്ടികളെ ഡ്രൈവിംഗ് സീറ്റിൽ നിർത്തിയും ഇരുത്തിയും വാഹനം ഓടിക്കുന്നത് തികച്ചും അപകടകരമാണ്. ഒരു ഇടിയിലോ പെട്ടന്നുള്ള ബ്രേക്കിംഗിലോ കുട്ടികൾക്ക് സാരമായ പരിക്ക് പറ്റാം. മരണം വരെ സംഭവിക്കാം.
മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോടുള്ള വാത്സല്യം സ്റ്റിയറിംഗ് വീലിൽ കുട്ടികളി കളിച്ച് കാണിക്കുമ്പോൾ നിങ്ങളുടെ കുട്ടികൾ മാത്രമല്ല ചിലപ്പോൾ മറ്റുള്ളവർക്കും അപകടം സംഭവിക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News