റോഡുകളിലെ അപകടത്തെ കുറിച്ച് ബോധവത്കരണ പോസ്റ്റുമായി എം വി ഡി. സ്വന്തം കുടുംബത്തിന് ദുരന്തവും മറ്റുള്ളവർക്ക് കാഴ്ചയും മാത്രമാണ് അപകടങ്ങൾ എന്നാണ് എം വി ഡി പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. അറിയാതെ പോകുന്ന കാര്യങ്ങളും കാണാതെ പോകുന്ന കാഴ്ചകളുമാകാം ജീവിതത്തെ ദുരന്തപൂർണമാക്കുന്നത് എന്നും അലംഭാവം വെടിഞ്ഞ് തുറന്ന മനസ്സോടെ ഉപദേശങ്ങളെയും കാര്യങ്ങളെയും വിലയിരുത്താൻ ശ്രമിക്കുക എന്നുമാണ് എം വി ഡി വ്യക്തമാക്കുന്നത്.
ജീവിച്ചിരിക്കുക എന്നുള്ളതാണ് പ്രധാനം.ഇനിയും അറിയാനുണ്ടെന്നുള്ള തിരിച്ചറിവാണ് ഒരാളെ മനുഷ്യനാക്കുന്നത് എന്നും തിരിച്ചറിവിൻ്റെ ഇടമാകട്ടെ നിരത്തുകൾ എന്നുമാണ് എം വി ഡി യുടെ പോസ്റ്റിൽ പറയുന്നത്.ഇതിനെ കുറിച്ചുള്ള ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്
also read: കേരള ബാങ്കിന് നമ്മുടെ സംസ്ഥാനത്തിന്റെ ബാങ്ക് ആകാൻ എന്തുവേണം? വ്യക്തമാക്കി ഡോ. തോമസ് ഐസക്
എം വി ഡി യുടെ പോസ്റ്റ്
“കത്തി“
ഇതൊരു സാങ്കല്പിക കഥയല്ല..
ഈ കഥകൾ ആവർത്തിക്കാതിരിക്കട്ടെ…….
എല്ലാം അറിയാം എന്നുള്ള ഭാവം അവസാനത്തിൻ്റെ ആരംഭമാണ്.
അലംഭാവം വെടിഞ്ഞ് തുറന്ന മനസ്സോടെ ഉപദേശങ്ങളെയും കാര്യങ്ങളെയും വിലയിരുത്താൻ ശ്രമിക്കുക.
അറിയാതെ പോകുന്ന കാര്യങ്ങളും കാണാതെ പോകുന്ന കാഴ്ചകളുമാകാം ജീവിതത്തെ ദുരന്തപൂർണമാക്കുന്നത്.
ജീവിച്ചിരിക്കുക എന്നുള്ളതാണ് പ്രധാനം.
സ്വന്തം കുടുംബത്തിന് ദുരന്തവും മറ്റുള്ളവർക്ക് കാഴ്ചയും മാത്രമാണ് അപകടങ്ങൾ …….
ഇനിയും അറിയാനുണ്ടെന്നുള്ള തിരിച്ചറിവാണ് ഒരാളെ മനുഷ്യനാക്കുന്നത്!
തിരിച്ചറിവിൻ്റെ ഇടമാകട്ടെ നിരത്തുകൾ !!!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here