പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വണ്ടി ഓടിക്കാൻ കൊടുക്കരുത്;ബോധവൽക്കരണ വീഡിയോയുമായി എംവിഡി

പ്രായപൂർത്തിയാകാത്ത കുട്ടികൾ വണ്ടിയോടിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ബോധവൽക്കരണ വീഡിയോ പങ്കുവെച്ച് എംവിഡി. ഉടമകൾക്ക് ശിക്ഷ ലഭിക്കുന്നതോടൊപ്പം കുട്ടിക്ക് 25 വയസു വരെ ലൈസൻസ് എടുക്കാൻ അയോഗ്യതയുണ്ടാകുമെന്നും വീഡിയോയിൽ പറയുന്നു . കുട്ടി ഡ്രൈവർമാർ എത്ര നന്നായി വാഹനം ഓടിക്കുന്നു എന്നു പറഞ്ഞാലും, പിടിക്കപ്പെട്ടാൽ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തത്തിൽ നിന്ന് വാഹന ഉടമകൾക്ക് രക്ഷപ്പെടാനാകില്ലെന്നും എംവിഡിയുടെ മുന്നറിയിപ്പ് വീഡിയോയിൽ പറയുന്നു.

അതേസമയം പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ചാൽ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരിക വാഹന ഉടമയാണെന്ന നിയമം നിലനിൽക്കുന്ന സാഹചര്യത്തിൽ ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനങ്ങൾ നൽകരുത്. അപകട സാധ്യതയോടൊപ്പം അതിന്റെ നിയമപരമായ നടപടികളും ഉടമ നേരിടേണ്ടി വരും.

ALSO READ: ഇ നാരായണന്‍ സ്മാരക അവാര്‍ഡ് ഐ വി ശിവരാമന്

ഇതേ സംഭവത്തിൽ അടുത്തിടെ രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒന്ന്, പ്രായപൂർത്തിയാവാത്ത കുട്ടികൾ വണ്ടിയോടിച്ച് പിടിയിലായപ്പോൾ സഹോദരന് കോടതിയുടെ വിധിയിൽ 35000 രൂപ പിഴയും തടവും കിട്ടിയിരുന്നു.രണ്ടാമതായി, പ്രായപൂർത്തിയാകാത്ത കുട്ടി രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്കും 25000 രൂപ ലഭിച്ചിരുന്നു. ഇത് അടച്ചില്ലെങ്കിൽ അഞ്ച് ദിവസം തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധി ഉണ്ടായിരുന്നു.

ALSO READ: സിനിമയിലെ എല്ലാവരുമായും കമ്മിറ്റി ചർച്ച ചെയ്യും;മൂന്ന് മാസത്തിനുള്ളിൽ മെഗാ കോൺക്ലേവ്;സജി ചെറിയാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News