ഗവർണർ ‘ഇട്ടിക്കണ്ടപ്പൻ’: വിമർശനവുമായി എം വി ജയരാജൻ

ഗവർണർ ‘ഇട്ടിക്കണ്ടപ്പൻ’ എന്ന് സിപിഐഎം സംസ്ഥാന കമ്മറ്റിയംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജൻ. ഇട്ടിക്കണ്ടപ്പൻ കഥാപാത്രം ഒന്നും ചെയ്യുകയുമില്ല മറ്റുള്ളവരെ ചെയ്യാൻ അനുവദിക്കുകയുമില്ല. കോട്ടും സ്യൂട്ടും ധരിച്ച് വരും എന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിനെയും മുഖ്യമന്ത്രിയെയും അധിക്ഷേപിക്കുന്ന ഗവർണർക്ക് മനോരോഗമാണെന്നും എം വി ജയരാജൻ കുറ്റപ്പെടുത്തി. കണ്ണൂരിനെ അപമാനിച്ചതിനെതിരെ കണ്ണൂരുകാർ പ്രതിഷേധിക്കും. പ്രതിഷേധ പരിപാടികൾ ഇന്ന് വൈകുന്നേരം മുതൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തി; ഷാജൻ സക്കറിയയെ അറസ്റ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News