മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ സംവിധാന കുപ്പായം അണിയുന്ന സിനിമയാണ് ബറോസ്. ഡിസംബർ 25 ന് റിലീസിനെത്തുന്ന സിനിമ വളരെയധികം ആകാംക്ഷയോടെയാണ് ആളുകൾ പ്രതീക്ഷിച്ചിരിക്കുന്നത്. സിനിമയെ പറ്റിയുള്ള കൂടുതൽ വിശേഷങ്ങൾ പങ്ക് വെയ്ക്കുകയാണ് മലായളത്തിന്റെ മഹാനടൻ.
ബറോസ് എന്ന സിനിമ കുട്ടികളെ ലക്ഷ്യം വെച്ചുള്ളതല്ലേ എന്ന ചോദ്യത്തിന് കുട്ടികളെന്ന് പറയുമ്പോൾ നമ്മുടെ അകത്തും ഒരു കുട്ടിയുണ്ട് എല്ലാവർക്കും ഇരുന്ന് കാണാവുന്ന സിനിമയായിട്ട് ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു. ബറോസ് ഒരു അൺ എക്‌സ്‌പെറ്റഡ് സിനിമയാണ് 3ഡി ചെയ്യണം എന്ന് പ്ലാൻ ചെയ്തിട്ടില്ലായിരുന്നു. അതിലേക്ക് എത്തുകയായിരുന്നു. എന്നാണ് മോഹൻലാൽ സിനിമയെ പറ്റി പറയുന്നത്.
മ്യൂസിക്കിന് ഒരുപാട് പ്രാധാന്യം ഉള്ള സിനിമയാണ് ബറോസ് എന്നു. ഒരുപാട് പരീക്ഷണങ്ങൾ നടക്കുന്ന മേഖലയായ മലയാള സിനിമയിലെ ഒരു പരീക്ഷണമാണ് ബറോസ് എന്നും സിനിമ പൂർത്തിയാക്കാൻ വലിയൊരു സഹനം അതിനു പുറകിലുണ്ടെന്നും. എന്നാൽ സിനിമ പൂർത്തിയാക്കാൻ ആവശ്യമില്ലാതെ സ്‌ട്രെയിൻ ഒന്നും എടുക്കേണ്ടി വന്നില്ല എന്നും മോഹൻലാൽ പറഞ്ഞു.
ഞാൻ എപ്പോഴും സിനിമ അഭിനയിക്കുന്നത് ഒരു പിക്‌നിക് പോലെയാണ് അതെ പോലെതന്നെ എൻജോയ് ചെയ്താണ് ബറോസും ചെയ്തതെന്നും മോഹൻലാൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here