എനിക്ക് കിട്ടിയ അവാർഡുകൾ എന്റെ ബാത്ത്റൂം വാതിലിന്റെ പിടിയാണിപ്പോൾ; നസിറുദ്ദീൻ ഷാ

തന്റെ ഫിലിംഫെയർ അവാർഡുകൾ ബാത്ത്റൂം വാതിലിന്‍റെ പിടിയായി ഉപയോഗിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നടൻ നസിറുദ്ദീൻ ഷാ. താൻ അവാർഡുകളെ ഗൗരവകരമായി എടുക്കുന്നില്ലെന്നും നടൻ ഈ അടുത്ത നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. അവാർഡുകളെക്കുറിച്ചുള്ള നസിറുദ്ദീൻ ഷായുടെ കാഴ്ചപ്പാടുകളെക്കുറിച്ചും അവാർഡുകൾ നടന്‍ ബാത്ത്റൂം വാതിലിന്‍റെ പിടിയായി ഉപയോഗിക്കുന്നുവെന്ന അഭ്യൂഹങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോയെന്നുമുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു നടന്റെ മറുപടി.

പാർ, സ്പർശ്, ഇഖ്ബാൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നസീറുദ്ദീൻ ഷാ മൂന്ന് ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്. ആക്രോശ്, ചക്ര, മസൂം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മൂന്ന് ഫിലിംഫെയർ അവാർഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. താൻ അവാർഡുകളെ ഗൗരവമായി എടുക്കുന്നില്ലെന്നും അവ സിനിമ രംഗത്തെ ലോബിയിംഗിന്‍റെ ഫലമാണെന്നും നസിറുദ്ദീൻ ഷാ തുറന്നടിച്ചു.

“ഈ അവാര്‍ഡുകള്‍ ഞാൻ ഒരു മൂല്യവും കാണുന്നില്ല. ആദ്യകാലത്ത് ഇത് കിട്ടിയപ്പോള്‍ സന്തോഷം തോന്നി. പക്ഷേ, പിന്നീട് എനിക്ക് ചുറ്റും കുറേ അവാര്‍ഡുകള്‍ കുന്നുകൂടാന്‍ തുടങ്ങി. ഈ അവാർഡുകൾ ലോബിയിംഗിന്റെ ഫലമാണെന്ന് താമസിയാതെ ഞാൻ മനസ്സിലാക്കി. ഒരാൾക്ക് ഈ അവാർഡുകൾ ലഭിക്കുന്നത് അവരുടെ യോഗ്യത കൊണ്ടായിരിക്കണമെന്നില്ല…

അങ്ങനെ ഞാൻ അവ വാങ്ങാന്‍ പോകാതായി. അതിനു ശേഷം എനിക്ക് പത്മശ്രീയും പത്മഭൂഷണും ലഭിച്ചപ്പോൾ. എന്നും എന്‍റെ ജോലിയെക്കുറിച്ച് ആശങ്കയുണ്ടായിരുന്ന എന്‍റെ മരിച്ചുപോയ പിതാവിനെ ഓര്‍മ്മിച്ചു. ഒരു ഗുണവും ഇല്ലാത്ത ഈ ജോലി ചെയ്ത് നീ ഒരു മണ്ടനായി പോകും എന്നാണ് അദ്ദേഹം പറയാറ്. അത് ഓര്‍മ്മിച്ച് രാഷ്ട്രപതിഭവനില്‍ ആ അവാര്‍ഡ് വാങ്ങാന്‍ പോയി. അവിടെ തല ഉയര്‍ത്തി നിന്ന് ഇതെല്ലാം കാണുന്നുണ്ടോ എന്ന് അച്ഛനോട് ചോദിച്ചു. അദ്ദേഹത്തിന് സന്തോഷമായിട്ടുണ്ടാകും. ആ അവാർഡുകൾ ലഭിച്ചതിൽ സന്തോഷമുണ്ട്. പക്ഷെ മറ്റ് കോംപറ്റീഷന്‍ അവാര്‍ഡുകള്‍ ഞാന്‍ വാങ്ങില്ല – നസിറുദ്ദീൻ ഷാ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News