‘ ആ നടിയോടൊപ്പം അഭിനയിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം’: വെളിപ്പെടുത്തലുമായി ദുൽഖർ സൽമാൻ

dulquer salmaan

മലയാളികളുടെ പ്രിയപ്പെട്ട നാടാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്റ് ഷോ എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കം കുറിക്കുന്നത് എങ്കിലും നിലവിൽ തമിഴ്, തെലുഗു , ഹിന്ദി ചിത്രങ്ങളിൽ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്. അച്ഛനെപ്പോലെ തന്നെ ഹിറ്റുകളുടെ നായകനായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ.

അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ കാജോളിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. തനിക്ക് നടി കാജോളിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഓരോ സിനിമയിലെയും കഥാപാത്രത്തെ അവര്‍ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണെന്നും നടന്‍ പറഞ്ഞു.

Also read:തനിനാടന്‍ ഇടി, സൗഹൃദം, പ്രതികാരം; ‘മുറ’യിലൂടെ ഞെട്ടിച്ച് മുഹമ്മദ് മുസ്തഫയുടെ രണ്ടാം വരവ് – റിവ്യു

‘കാജോളിന്റെ ഒപ്പം അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഓരോ സിനിമയിലെയും കഥാപാത്രത്തെ അവര്‍ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണ്. അവര്‍ തന്റെ കഥാപത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുന്ന രീതിയും മനോഹരമാണ്. അവരുടെ എല്ലാ ഇമോഷനുകളും നമുക്ക് ശരിക്കും മനസിലാക്കാന്‍ സാധിക്കും.

അവര്‍ ചിരിക്കുന്നത് ഹൃദയത്തില്‍നിന്നാണെന്ന് തോന്നിയിട്ടുണ്ട്. അവരുടെ സിനിമ കാണുമ്പോള്‍ ആ കഥാപാത്രം കരയുന്നത് കണ്ടാല്‍ ശരിക്കും ആ കണ്ണുനീര്‍ ഒറിജിനലാണെന്ന് തോന്നി പോവും. അവര്‍ സിനിമക്കും അഭിനയത്തിനും അത്രമാത്രം ആത്മാര്‍ഥത നല്‍കുന്നുണ്ട്’ – ദുൽഖർ സൽമാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News