‘കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം’; വൈറലായി അഭയ ഹിരൺമയിയുടെ പോസ്റ്റ്

സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. അഭയ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ, വീഡിയോകൾ, ഇൻസ്റ്റഗ്രാം സ്റ്റോറികൾ തുടങ്ങിയവയെല്ലാം ആരാധകർ ശ്രദ്ധയോടെ നോക്കി കാണാറുണ്ട്. ജീവിതത്തിൽ വൈവിധ്യം പുലർത്തുന്നതിന്റെ തെളിവാണ് അഭയയുടെ പോസ്റ്റുകൾ ഏറെയും. ഇപ്പോഴിതാ ‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ കമ്പിത്തിരി മത്താപ്പോ’ എന്ന ഗാനത്തിന്റെ വരികൾ അടികുറിപ്പാക്കിക്കൊണ്ടാണ് അഭയ തന്റെ ഏറ്റവും പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘എല്ലാ ലാത്തിരികളും പൂത്തിരികളും കൊണ്ട് നിങ്ങൾ ജീവിതം ആഘോഷിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം’ എന്നാണ് ദീപാലങ്കാരങ്ങൾക്കു നടുവിൽ നിൽക്കുന്നതിന്റെ ചിത്രം പങ്കുവച്ച് അഭയ ഹിരൺമയി കുറിച്ചത്.

ഗായികയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. നിലവിൽ വയനാട്ടിലാണ് അഭയ. ബാണാസുര റിസോർട്ടിൽ നിന്നാണ് ഗായിക ചിത്രം പകർത്തിയിരിക്കുന്നത്.

Also Read: വേർപിരിയൽ പങ്കുവെച്ച് ലച്ചുവും പങ്കാളിയും; ഈ അവസ്ഥയും തുറന്നുപറയേണ്ടതുണ്ടെന്ന് പോസ്റ്റ്

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് അഭയ ഹിരൺമയി. വിശേഷങ്ങളെല്ലാം ഗായിക പങ്കുവയ്ക്കാറുണ്ട്. സ്റ്റേജ് ഷോകളിൽ സജീവമായിട്ടുള്ള ​അഭയയുടെ വസ്ത്രധാരണരീതിയ്ക്കും സ്റ്റൈലിഷ് ലുക്കിനും ആരാധകർ ഏറെയാണ്.

ഗോപി സുന്ദർ ഈണം നൽകിയ ‘ഖൽബില് തേനൊഴുകണ കോയിക്കോട്’ എന്ന പാട്ടിലൂടെയാണ് അഭയ ഹിരൺമയി സജീവമാക്കുന്നത്.

Also Read: ടിക്ക് ടോക്കിൽ ‘ദേവസഭാതലം’ പാടുന്ന മോഹൻലാൽ; എ ഐ വഴി സൃഷ്ടിച്ച വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News