”അരാജകത്വവും അഴിമതിയും അതിര്‍ത്തി കടന്നുള്ള ഭീകരതയും വംശീയ സംഘര്‍ഷങ്ങളും എന്റെ നാട്ടിലുണ്ട്. കലഹങ്ങള്‍ക്കിടയിലായിരുന്നു എന്റെ ബാല്യം. സ്ത്രീകളെ വിധവയാക്കാന്‍ ആയുധമെടുത്തയാളാണ് എന്റെ സുഹൃത്ത്. ഭയംമൂലം പല കവികളും ഇവിടെ ഭ്രാന്തന്മാരാകുന്നു. ചില കവികള്‍ നുണകളാല്‍ സമൂഹത്തെ പോഷിപ്പിക്കുന്നു” -തൃശൂരിൽ സാഹിത്യ അക്കാദമിയില്‍വെച്ച് നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തില്‍ മണിപ്പുരി കവി റോബിന്‍ ങാങ്‌ഗോയുടെ വാക്കുകള്‍ ആസ്വാദകരെ ഏറെ ചിന്തിപ്പിച്ചു.
Also read:‘അഞ്ച് വർഷത്തിനകം ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുന്ന നാടായി കേരളം മാറും’: ഗോവിന്ദൻ മാസ്റ്റർ
”മണിപ്പുരിന്റെ മനോഹരമായ ഭൂപ്രകൃതിയെയും സമ്പന്നമായ പാരമ്പര്യത്തെയും പ്രകീര്‍ത്തിച്ച് കവിതകള്‍ എഴുതിക്കൂടേയെന്ന് എന്നോട് ചോദിക്കുന്നവരോട് എനിക്കൊരു ഉത്തരമേയുള്ളൂ- അത് നെരൂദയുടെ ഈ വരികളാണ്- ‘വരൂ, ഈ തെരുവുകളിലെ രക്തം കാണൂ’ -റോബിന്‍ ങാങ്‌ഗോം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here