കോൺഗ്രസുകാരൻ തന്നെയാണ് ഞാൻ, കോൺഗ്രസിനെ ആർഎസ്എസ് ആലയിൽ കെട്ടുന്നതിനെതിരെയാണ് എന്റെ പോരാട്ടം; ഷാനിബ്

A K Shanib

വരിക വരിക സഹജരേ……..ദേശഭക്തി ഗാനം ആലാപിച്ച് എൽഡിഎഫ് വേദിയിലെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷാനിബ്. കോൺഗ്രസുകാരനായി തന്നെയാണ് ഞാനീ വേദിയിലെത്തിയതെന്നും. കോൺഗ്രസിനെ ആർഎസ്എസ് ആലയിൽ കെട്ടുന്നതിനെതിരെയാണ് എന്റെ പോരാട്ടമെന്നും ഷാനിബ് പറഞ്ഞു. സരിന് വേണ്ടി എല്ലായിടത്തും വോട്ട് ചോദിക്കുമെന്നും ഷാനിബ് കൂട്ടിച്ചേർത്തു.

നേതൃത്വം എഴുതി തന്ന വാറോലയുടെ പേരിൽ കോൺഗ്രസുകാരനായവനല്ല ഞാൻ. സത്യം വിളിച്ചു പറഞ്ഞതിന്‍റെ പേരിലാണ് ഞാൻ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. വ്യക്തി താല്‍പര്യം സാമ്പത്തിക താല്‍പര്യം എന്നിവ മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന വി.ഡി.സതീശനും ഷാഫിയും നടത്തുന്ന കോൺഗ്രസിനെതിരരെയാണ് ഞാൻ സംസാരിച്ചതെന്നും ഷാനിബ് പറഞ്ഞു.

Also Read: സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്; നാലു ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ

സത്യം വിളിച്ചു പറഞ്ഞതില്‍ അഭിനന്ദിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുണ്ട്. ഭയപ്പെടുത്തി ഇല്ലാതാക്കാമെന്ന് സതീശൻ കരുതണ്ട. ഭയത്തിന്‍റെ ഒരു തരിമ്പ് പോലും എന്‍റെ ഉള്ളിലൂടെ കടന്നു പോയിട്ടില്ലെന്ന് സതീശൻ മനസിലാക്കണമെന്നും ഷാനിബ് പറഞ്ഞു.

സരിൻ പാലക്കാട് തെരഞ്ഞെടുക്കപ്പെടണം. റോഡ് ഷോക്ക് പിന്നാലെ പാലക്കാട്ടെ പല കോട്ടകളും തകരുമെന്ന ആത്മവിശ്വാസമുണ്ട്. ബി.ജെ.പിയെ വിജയിപ്പിക്കാൻ സതീശൻ ധാരണയുണ്ടായിട്ടുണ്ടാവും, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പിയില്‍ നിന്ന് വലിയ അടിയൊഴുക്കുണ്ട്.

Also Read: പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്നതിൽ അന്വേഷണമില്ലെന്ന് എംഎം ഹസ്സൻ

ഞാൻ കോൺഗ്രസുകാരനായി നിന്ന് പോരാടും മതേതര ജനാധിപത്യ ബോധ്യമുള്ളവരുമായി കൈ കോര്‍ക്കും. സരിന് പൂര്‍ണ്ണ പിന്തുണ കൊടുക്കും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സാഹചര്യം പ്രകൃതി ഒരുക്കി തന്നിട്ടുണ്ട്. നമ്മളത് ചേര്‍ത്ത് നിര്‍ത്തിയാല്‍ മതിയെന്നും ഷാനിബ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News