‘പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം, ആള്‍ മരിച്ച് പോയി’, വിന്‍സി അലോഷ്യസ് പറയുന്നു

മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളായി മാറികൊണ്ടിരിക്കുന്ന താരമാണ് വിന്‍സി അലോഷ്യസ്. രേഖ എന്ന മലയാള സിനിമയാണ് വിന്‍സിയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം. വിന്‍സിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ചിത്രം തീയറ്ററില്‍ ശ്രദ്ധ നേടിയില്ലെങ്കിലും ഒടിടി റിലീസിന് ശേഷം ഏറെ പ്രശംസ പിടിച്ചുപറ്റി.

ചിത്രത്തിന്‍രെ റിലീസിന്‍രെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കെടുത്ത ഒരു ഇന്‍ര്‍വ്യൂവില്‍ തന്റെ സ്വഭാവത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നു പറയുകയാണ് വിന്‍സി. തന്റെ പ്രണയങ്ങള്‍ ഒരാഴ്ച മാത്രമേ നിലനില്‍ക്കാറുള്ളൂവെന്ന് പറയുന്ന വിന്‍സി പറയുന്നു. പ്രണയം എന്ന ഫീലിംഗില്‍ ഞാനെന്റെ എത്തിക്‌സും ഐഡിയോളജിയും കൊണ്ട് വന്ന് അടിയാവും. ഇപ്പോള്‍ ആ ഐഡിയോളജി മാറ്റി. എന്റെ എത്തിക്‌സിലേക്കൊന്നും കടക്കാതെ ആ വ്യക്തിയെ മാത്രം പ്രേമിച്ച് നോക്കാമെന്ന ട്രാക്കിലാണിപ്പോള്‍. അത് മനോഹരമാണ്’.

‘ബ്രേക്കപ്പിന്റെ വിഷമം പണ്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ ഓക്കെ ബൈ പറയും. ചില ആള്‍ക്കാരുമായി പിരിയുമ്പോള്‍ വേദന തോന്നും. പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. ആള്‍ മരിച്ച് പോയി. പെട്ടെന്ന് മിസ്സായപ്പോള്‍ എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു. അത്രയ്‌ക്കൊന്നും ഇപ്പോഴില്ലെന്നും വിന്‍സി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration