ഇസ്രയേൽ അധിനിവേശം നടക്കുന്ന ഗാസയിലെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കൻ നേഴ്സ് എമിലി കാലാഹൻ. ഹൃദയം ഗാസയിലാണ്, അത് അവിടെ തന്നെ തുടരുമെന്നും ഗാസയിൽ സുരക്ഷിതമെന്ന് പറയാൻ സ്ഥലങ്ങളൊന്നും തന്നെ ബാക്കിയില്ലെന്നും എമിലി കാലാഹൻ പറഞ്ഞു. യുദ്ധമുഖത്ത് സന്നദ്ധസേവനം നടത്തിയിരുന്ന ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സംഘത്തിലെ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിലെ അംഗമാണ് എമിലി. പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
Also Read : കേന്ദ്രത്തിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് സംസ്ഥാനം നേരിടുന്നത്: മുഖ്യമന്ത്രി
ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഒരുവശത്ത് പതിനായിരങ്ങൾ കൊല്ലപ്പെടുമ്പോൾ മറുവശത്ത് സർവതും നഷ്ടപ്പെട്ട 50,000-ത്തോളം അഭയാർഥികൾ ക്യാമ്പുകളിൽ തിങ്ങിപ്പാർക്കുന്നു. അതുപോലെ വെറും നാല് ശൗചാലയം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ദിവസവും നാല് മണിക്കൂർ മാത്രമാണ് കുടിവെള്ളം ലഭിച്ചിരുന്നത്. ഇതിനിടയിൽ കത്തിക്കരിഞ്ഞതും മുറിവുകളുമുള്ള ശരീരവുമായി ആളുകൾ ജീവിച്ചിരുന്നു. രക്ഷിതാക്കൾ കുട്ടികളെയുമെടുത്ത് ‘എങ്ങനെയെങ്കിലും രക്ഷിക്കണം’ എന്നാവശ്യപ്പെട്ട് അടുക്കലെത്തുമ്പോൾ തങ്ങള്‍ നിസ്സഹായരായിരുന്നുവെന്നും എമിലി പറയുന്നു.
‘ഗാസയിൽ 26 ദിവസത്തിനുള്ളിൽ അഞ്ചുതവണയാണ് ഞങ്ങളെ സുരക്ഷയുടെ ഭാഗമായി മാറ്റിപ്പാർപ്പിച്ചത്. 35,000 വരുന്ന അഭയാർഥികൾ ഉണ്ടായിരുന്ന ഒരിടം കമ്മ്യൂണിസ്റ്റ് ട്രെയിനിങ് സെന്ററായിരുന്നു. മുഖത്തും കഴുത്തിലും കൈകാലുകളിലും പൊള്ളലേറ്റ നിരവധി കുട്ടികളാണ് അവിടെ ഉണ്ടായിരുന്നത്. ആശുപത്രിയിലെ അസൗകര്യം മൂലം അഡ്മിറ്റ് ചെയ്യുന്നവരെ പെട്ടെന്ന് ഡിസ്ചാർജ് ചെയ്ത് മാറ്റിയിരുന്നു’, ദാരുണമായ യുദ്ധഭീകരതയെ ഓർത്തെടുത്ത് എമിലി കൂട്ടിച്ചേർത്തു.
Also Read : തിരുവനന്തപുരത്ത് ബാറില്‍ മധ്യവയസ്‌കനെ അടിച്ചുകൊന്നു
ഗാസ യുദ്ധമുഖത്തെ നേർക്കാഴ്ചയിൽ നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് എമിലി രക്ഷപ്പെട്ട് യു.എസിൽ എത്തിയത്. യുദ്ധത്തെ മുഖാമുഖം നോക്കിക്കണ്ട ഓരോനിമിഷവും വേദനയുടെയും ഞെട്ടലോടെയുമല്ലാതെ എമിലിക്ക് ഓർക്കാൻ കഴിയില്ല. ഇസ്രയേൽ ബോംബാക്രമണത്തിന് കീഴിലുള്ള പ്രദേശമായും അവിടുത്തെ ജനങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധത്തെ കുറിച്ചും എമിലി അഭിമുഖത്തിൽ പറയുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here