‘എന്റെ പ്രതീക്ഷയും വീടും’; പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ വിവാഹിതനായി

പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ വിവാഹിതനായി. ‘മൈ ഹോപ് ആന്‍ഡ് ഹോം’ എന്ന കുറിപ്പോടെ ജോമോന്‍ ആണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അന്‍സു എല്‍സ വര്‍ഗീസ് ആണ് വധു. എഞ്ചിനീയര്‍ ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമാണ് അന്‍സു.

READ ALSO:ആദ്യ ജോലിക്ക് പിന്നാലെ കരഞ്ഞുകൊണ്ട് പോസ്റ്റിട്ട് യുവതി; രണ്ട് മാസത്തിനുള്ളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ഇരുവരുടെയും വിവാഹം ബീച്ച് സൈഡില്‍ ഒരുക്കിയ വേദിയിലായിരുന്നു. അയാളും ഞാനും തമ്മില്‍, തട്ടത്തിന്‍ മറയത്ത്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ളി, ഗോല്‍മാല്‍ എഗെയിന്‍, ബ്യൂട്ടിഫുള്‍, സിംബ എന്നിവയാണ് ജോമോന്റെ പ്രധാന ചിത്രങ്ങള്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവുമായിരുന്നു ജോമോന്‍.

READ ALSO:എല്‍ എസ് ഡി സ്റ്റാമ്പുകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍

ജോമോന് ആശംസകളുമായി ബോളിവുഡ് താരം രണ്‍വീര്‍ സിങ് ഉള്‍പ്പെടെ രംഗത്തെത്തി. ബേസില്‍ ജോസഫ്, അഭയ ഹിരണ്‍മയി, അര്‍ച്ചന കവി എന്നിവരും ആശംസ നേര്‍ന്നു. ചലച്ചിത്ര താരം ആന്‍ ആഗസ്റ്റിന്‍- ജോമോന്‍ എന്നിവര്‍ വിവാഹം കഴിച്ചിരുന്നെങ്കിലും പിന്നീട് വിവാഹമോചിതരായി. 2014 ഫെബ്രുവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News