മലയാളികളുടെ ഇഷ്ട നടികളിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്‌മി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്‌മി. മായാനദി, വരത്തൻ, വിജയ് സൂപ്പർ പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടി തമിഴിലും തെലുങ്കിലും മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്.
താൻ അഭിനയിച്ച അമ്മു എന്ന തെലുങ് സിനിമ അമ്മ കാണില്ല എന്ന് പറഞ്ഞെന്ന് തുറന്ന് പറയുകയാണ് നടി. എന്നെ ആളുകൾ ഉപദ്രവിക്കുന്നത് കാണാൻ അമ്മയെക്കൊണ്ട് കഴിയില്ല, അതാണ് കാരണം എന്നും ‘അമ്മ പറഞ്ഞതായി ഐശ്വര്യ പറയുന്നു. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചിൽ.
Also read: ‘ആ സിനിമ കാണാൻ പോയപ്പോൾ എനിക്ക് ദുരനുഭവം ഉണ്ടായി, അത് ഒരിക്കലും മറക്കില്ല’: ബിജു മേനോൻ
‘അച്ഛനും അമ്മയ്ക്കും ഞാൻ ഇപ്പോഴും കുട്ടിയാണ്. സാധാരണ മലയാളിരക്ഷിതാക്കളെപ്പോലെ അവർക്കും ചിലകാര്യങ്ങളിൽ ആശങ്കയുണ്ട്. അല്ലാതെ എൻ്റെ കാര്യത്തിൽ അമിത ഇടപെടലുകളില്ല. പ്രത്യേകിച്ച് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ. കഥയുടെ തെരഞ്ഞെടുപ്പുകളിൽ പുറമേനിന്നുള്ള ആരുടെയും അംഗീകാരം ഞാൻ തേടാറുമില്ല.
സിനിമയിൽ ഇപ്പോൾ ഏഴുവർഷമായില്ലേ, ഞാൻ ഉചിതമായ തീരുമാനങ്ങളേ എടുക്കുകയുള്ളൂവെന്ന് അവർക്കറിയാം. ഇടയ്ക്ക്, എന്തായി സിനിമ എന്ന് അമ്മ ചോദിക്കും. അപ്പോൾ കഥയുടെ വൺലൈനൊക്കെ പറഞ്ഞു കൊടുക്കും. കഥ കേൾക്കുമ്പോൾ രസമുണ്ടോ ഇല്ലയോ എന്നൊക്കെ പറയാറുണ്ട്. ‘അമ്മു’ ഒരുപാട് അവാർഡുകൾ സമ്മാനിച്ച സിനിമയാണ്. കഥ കേട്ടപ്പോൾ അമ്മ പറഞ്ഞു, “അവാർഡുകൾക്ക് സാധ്യതയുണ്ട്. പക്ഷേ, ഈ സിനിമ ഞാൻ കാണില്ല. കാരണം, നിന്നെ ആളുകൾ ഉപദ്രവിക്കുന്നത് കാണാൻ എന്നെക്കൊണ്ട് സാധിക്കില്ല എന്നായിരുന്നു.
പൊതുവിടങ്ങളിൽ സ്വകാര്യത കിട്ടില്ല എന്നത് ഈ ജോലിയുടെ ഭാഗമാണെന്ന തിരിച്ചറിവ് എനിക്കുണ്ട്. സിനിമയുടെ ഭാഗമായതിൽപ്പിന്നെ ഒരുപാട് സുഖങ്ങളും സന്തോഷങ്ങളും അനുഭവിച്ചു. സ്വാഭാവികമായും അതിൻ്റെ മറ്റുവശങ്ങളും അനുഭവിക്കേണ്ടിവരും. പൊതുവിടങ്ങളിൽ കൂടുതൽ സ്വകാര്യത കിട്ടിയിരുന്നുവെങ്കിൽ എന്ന് ഇടയ്ക്കാലോചിക്കും. പുറത്തുള്ളവർ ഒരു അഭിനേത്രി എന്നനിലയിൽ മാത്രം എന്നെ കണ്ടിരുന്നുവെങ്കിലെന്ന് തോന്നാറുണ്ട്. എന്നാൽ, ഇതൊക്കെ ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായി,’ഐശ്വര്യ ലക്ഷ്മി പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here