‘മണിപ്പൂര്‍ കത്തുകയാണ്, സഹായിക്കൂ’; മോദിയേയും അമിത് ഷായേയും ടാഗ് ചെയ്ത് മേരി കോം

സംഘര്‍ഷം രൂക്ഷമായിരിക്കുന്ന മണിപ്പൂരിനായി സഹായമഭ്യര്‍ത്ഥിച്ച് ബോക്‌സിംഗ് ഇതിഹാസം മേരി കോം തന്റെ സംസ്ഥാനമായ മണിപ്പൂര്‍ കത്തുകയാണെന്നും ദയവായി സഹായിക്കണമെന്നും മേരി കോം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും ട്വിറ്ററില്‍ ടാഗ് ചെയ്തുകൊണ്ടാണ് മേരി കോം അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. മണിപ്പൂരിലെ സംഘര്‍ഷത്തിന്റെ ചിത്രങ്ങളും മേരി കോം പങ്കുവച്ചു.

മണിപ്പൂരിലെ മെയ്‌തേയി സമുദായത്തിന് പട്ടിക വര്‍ഗ പദവി നല്‍കിയതിനെ ചൊല്ലിയാണ് മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. സംഘര്‍ഷബാധിത മേഖലയില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. എട്ട് ജില്ലകളില്‍ ബുധനാഴ്ച രാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 75000ല്‍ അധികം പേരെ ആര്‍മി ക്യാമ്പുകളിലേക്ക് മാറ്റി.

അതേസമയം മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബീരേന്‍ സിങ് സ്ഥിരീകരിച്ചു. അക്രമത്തില്‍ മരണവും നാശനഷ്ടവും ഉണ്ടായിട്ടുയെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മെയ്‌തേയി വിഭാഗക്കാരെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സംസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News