My Word is My Right ; സൈബർ ലിഞ്ചിംഗിന് കവിതാ രൂപത്തിൽ മറുപടിയുമായി മന്ത്രി ആർ ബിന്ദു

തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങൾ നടക്കുന്ന സൈബർലിഞ്ചിംഗിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. ഇതിനോടകം തന്നെ നിരവധി പേർ മന്ത്രിയുടെ കവിതാ രൂപത്തിലുള്ള പ്രതികരണത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. My Word is My Right (എൻ്റെ വാക്കുകൾ എൻ്റെ അവകാശം) എന്ന് തുടങ്ങുന്ന മന്ത്രിയുടെ പ്രതികരണം വായിക്കാം.

My word is my right
I own it, it is mine
My word is my choice
Dare not to touch it

My word is my wing
To soar sky high
My word is my power
Don’t meddle with it

My word is my pleasure
Try not to pluck it
My word is my revolt
Don’t undermine.

My word is my sword
Don’t test its sharpness
My word is my might
It is fed by insight

R. Bindu

എന്റെ വാക്ക് എന്റെ അവകാശം
ഞാനത്രേ അതിനുടമ,
എന്റെ വാക്കെന്റെ സ്വന്തം
തൊട്ടു പോകരുത്

എന്റെ വാക്കെനിക്ക് ചിറക്
വാനിലുയർന്നു പൊന്താൻ
എന്റെ വാക്കെന്റെ കരുത്ത്
അതിൽ കളിക്കരുത്

എന്റെ വാക്ക് എന്റെ ആനന്ദം
അത് പറിച്ചെടുക്കായ്ക
എന്റെ വാക്ക് എന്റെ വിപ്ലവം
അട്ടിമറിക്കായ്ക

എന്റെ വാക്ക് എന്റെ വാൾ
അതിൻ മൂർച്ച നോക്കരുത്
എന്റെ വാക്കെന്റെ ഊക്ക്
ഉൾക്കണ്ണാൽ ഊട്ടപ്പെട്ടത്…

ആർ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News