2023ല്‍ ഏറ്റവും കൂടുതല്‍ ഓപിയം (കറുപ്പ്) ഉത്പാദിപ്പിക്കുന്ന രാജ്യമായി മ്യാന്‍മാര്‍. അഫ്ഗാനിസ്ഥാനെ പിന്തള്ളിയാണ് മ്യാന്‍മാര്‍ മുന്നിലെത്തിയിരിക്കുന്നത്. താലിബാന്‍ സര്‍ക്കാര്‍ കറുപ്പ് വ്യാപാരത്തില്‍ നടത്തിയ നിയന്ത്രണത്തിന് പിന്നാലെയാണ് ഇത്. ഹെറോയിന്‍ ഉത്പാദനത്തിന് ആവശ്യമായ 1080 മെട്രിക്ക് ടണ്‍ കറുപ്പാണ് മ്യാന്‍മാര്‍ ഈ ഒരു വര്‍ഷം ഉത്പാദിപ്പിച്ചതെന്ന് യുഎന്‍ഒഡിസി(യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈംസ്) റിപ്പോര്‍ട്ടില്‍ പറയുന്നു.
ALSO READ: ഹമാസ് തുരങ്കങ്ങളിലേക്ക് കടല്‍വെള്ളം പമ്പ് ചെയ്ത് ഇസ്രയേല്‍
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ താലിബാന്‍ പോപ്പി കൃഷിയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ 95%നിന്നും 330 ടണിലേക്കാണ് കറുപ്പ് ഉത്പാദനം കുറഞ്ഞത്. മ്യാന്‍മാര്‍, ലാവോസ്, തായിലന്റ് എന്നിവയ്ക്കിടയിലുള്ള അതിര്‍ത്തി പ്രദേശമായ ഗോള്‍ഡന്‍ ട്രയാംഗിള്‍ അനധികൃത മയക്കുമരുന്നു ഉത്പാദനത്തിന്റെ കേന്ദ്രമാണ്. പ്രധാനമായും മെത്താംഫെറ്റാമൈന്‍, ഒാപ്പിയം എന്നിവയുടെ കടത്തും ഉത്പാദനവുമാണ് ഇവിടെ നടക്കുന്നത്.
ALSO READ: ഇഷ്ടഭക്ഷണം കഴിച്ചു, മരണത്തിന് കീഴടങ്ങി; കണ്ടത് രണ്ട് മഹായുദ്ധങ്ങളും മഹാമാരികളും
കഴിഞ്ഞ വര്‍ഷം 790 മെട്രിക്ക് ടണ്‍ ഓപ്പിയമാണ് മ്യാന്‍മാര്‍ ഉത്പാദിപ്പിച്ചത്. ഒാപ്പിയം വിപണിയില്‍ 1 ബില്യണ്‍ ഡോളറില്‍ നിന്നും 2.4 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവാണ് മ്യാന്‍മാറില്‍ ഉണ്ടായിരിക്കുന്നത്. മ്യാനമാറിന്റെ നിയമപരമായ വിപണി അത്ര സുഖകരമായ സാഹചര്യത്തിലല്ല. സൈന്യം 2021ല്‍ അധികാരം പിടിച്ചെടുത്തതോടെ കര്‍ഷകര്‍ പോപ്പി കൃഷിയിലേക്ക് തിരിയുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here