മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകന്‍ സൂര്യ കിരണ്‍ അന്തരിച്ചു. 48 വയസായിരുന്നു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ALSO READ: പൗരത്വ നിയമഭേദഗതി ഭരണഘടനാ വിരുദ്ധം: പാളയം ഇമാം വി പി സുഹൈബ് മൗലവി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെ പ്രശസ്തി നേടിയ അദ്ദേഹം ഇരുന്നൂറോളം ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാമേഖലയിലേക്ക് തിരികെ എത്തിയ അദ്ദേഹത്തിന്റെ അരസി എന്ന ചിത്രത്തിന്റെ റിലീസ് അടുക്കെയാണ് അപ്രതീക്ഷിത വിയോഗം.
ALSO READ: പൗരത്വ നിയമഭേദഗതി വിജ്ഞാപനം മതരാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള ചുവടുവെപ്പ്: ബിനോയ് വിശ്വം എം പി
2003ല്‍ സത്യം എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നത്. ചാപ്റ്റര്‍ 6, ധന 51, ബ്രഹ്‌മാസ്ത്രം, രാജു ഭായി തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. നടി കാവേരിയുടെ ഭര്‍ത്താവായിരുന്നു. ഇവരുടെ വിവാഹമോചനത്തിന് ശേഷം പൊതുവേദികളില്‍ നിന്നും സൂര്യകിരണ്‍ അപ്രത്യക്ഷനായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here