കൈലി മുണ്ട് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു, 9 പവന്റെ മാല പൊട്ടിച്ചെടുത്തു; മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം,  പ്രാഥമിക നിഗമനം

മൈലപ്രയിലെ വ്യാപാരിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പ്രാഥമിക നിഗമനം. രണ്ട് കൈലി മുണ്ടും ഒരു ഷര്‍ട്ടും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചത്. ശരീരത്തില്‍ മറ്റു മുറിവുകളോ മല്‍പ്പിടുത്തത്തിന്റെ ലക്ഷണങ്ങളോ ഇല്ല

9 പവന്റെ മാല പൊട്ടിച്ചെടുത്തു, മാല കൊളുത്ത് പൊട്ടിയ നിലയില്‍ കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Also Read:  കഞ്ചിക്കോട് ചരക്ക് ലോറികള്‍ കൂട്ടിയിടിച്ച് അപകടം

കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പത്തനംതിട്ട എസ് പിയുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും അന്വേഷണം നടക്കുക. വന്‍ ആസൂത്രണം നടത്തിയാണ് കൊല നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. മോഷണത്തിനിടെ ഉണ്ടായ കൊലപാതകമെന്നാണ് നിഗമനം. കൈകാലുകള്‍ കെട്ടി, വായില്‍ തുണി തിരുകിയ നിലയിലാണ് കടയ്ക്കുള്ളില്‍ ജോര്‍ജ് ഉണ്ണുണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News