കൊല്ലത്ത് യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം; പ്രതിക്കെതിരെ മനപ്പൂർവ്വമുള്ള നരഹത്യകുറ്റം ചുമത്തി

KOLLAM

കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിലെ പ്രതി അജ്മലിനെതിരെ മനപ്പൂർവ്വമുള്ള നരഹത്യകുറ്റം ചുമത്തി. ഇന്ന് പുലർച്ചെയാണ് മൈനാഗപ്പള്ളി സ്വദേശിയായ അജ്മല്‍ പൊലീസിന്റെ പിടിയിലായത്. പ്രതി മദ്യലഹരിയിൽ ആയിരുന്നു എന്നാണ് സൂചന.

ALSO READ; കൊയിലാണ്ടിയിൽ പോലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലായിരുന്നു സംഭവം.
സ്കൂട്ടർ യാത്രികയുടെ ശരീരത്തിലൂടെ അമിത വേഗത്തിലെത്തിയ കാർ കയറ്റിയിറക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) മരിച്ചിരുന്നു.

ALSO READ; കൊച്ചിയിൽ രണ്ട് പേർക്ക് വെട്ടേറ്റു

റോഡിലേക്ക് തെറിച്ചു വീണ കുഞ്ഞുമോൾക്ക് സമീപം ആളുകൾ തടിച്ചു കൂടിയതോടെ അജ്മൽ പ്രദേശത്തു നിന്നും രക്ഷപ്പെടാനായി അപകടത്തിൽ പരുക്കേറ്റ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്ക് പറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News