‘കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടിട്ടില്ല’: അജ്മലിനെ തള്ളി ഡോ. ശ്രീക്കുട്ടി

കൊല്ലം മൈനാഗപ്പള്ളയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പ്രതി അജ്മലിന്റെ മൊഴി തള്ളി ഡോ. ശ്രീക്കുട്ടി. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടിട്ടില്ല. കുഞ്ഞുമോൾ കാറിനടിയിലുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് ശ്രീക്കുട്ടിയുടെ മൊഴി. ഡോ. ശ്രീക്കുട്ടിയുടെ മൊഴി കൈരളി ന്യൂസിന് ലഭിച്ചു.

Also read:ബിസിനസ് ക്ലാസ്സില്‍ മോശം അനുഭവം, ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് ബിസിനസ്മാന്‍; ഒടുവില്‍ നിര്‍ണായക നീക്കവുമായി എയര്‍ഇന്ത്യ

കാർ കയറ്റിയിറക്കാൻ പറഞ്ഞു എന്നത് അജ്മലിന് രക്ഷപ്പെടാനുള്ള തന്ത്രം. അജ്മമൽ നിർബന്ധിച്ച് ലഹരി കഴിപ്പിച്ചു. ആറു മാസത്തിനിടെ 20 ലക്ഷത്തോളം രൂപ കരസ്ഥമാക്കി. സ്വർണാഭരണങ്ങളും കൈക്കലാക്കി. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം നിന്നത്. വേറേ ബന്ധമുണ്ടെന്ന കാര്യം അജ്മൽ‌ മറച്ചുവെച്ചു. എട്ടോളം മറ്റ് ബന്ധങ്ങളുണ്ടെന്ന് താൻ അറിഞ്ഞു.

Also read:‘മര്യാദയ്ക്ക് റിവ്യൂ ഡിലീറ്റ് ചെയ്തോ,ഇല്ലെങ്കിൽ നീ വിവരമറിയും’ ; യൂട്യൂബറെ ഭീഷണിപ്പെടുത്തി ബാഡ് ബോയ്സ് നിർമ്മാതാവ് എബ്രഹാം മാത്യു

തന്‍റെ പണം സ്വന്തമാക്കുകയായിരുന്നു അജ്മലിന്‍റെ ലക്ഷ്യം. സുഹൃത്തിന്‍റെ വീട്ടിൽ ഓണമാഘോഷിക്കാമെന്ന് പറഞ്ഞാണ് തന്നെ കൊണ്ടു പോയത്. അതിന് ശേഷം നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു എന്നാണ് ശ്രീക്കുട്ടിയുടെ മൊഴി. അതേസമയം, ഡോക്ടർ ശ്രീക്കുട്ടിയുടെ ന്യായീകരണത്തിൽ വിശ്വസിക്കാതെ പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News