നെടുങ്കണ്ടത്ത് ഉറുമ്പരിച്ച നിലയില്‍ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി നെടുങ്കണ്ടം രാമക്കല്‍മേട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കോമ്പമുക്ക് ബ്ലോക്ക് നമ്പര്‍ 971 തുളസീധരനെയാണ് മരിച്ച നിലയില്‍ വീടിനുമുമ്പില്‍ കണ്ടെത്തിയത്. അയല്‍വാസികളാണ് മരിച്ച നിലയില്‍ കിടക്കുന്ന തുളസീധരനെ വീടിന്റെ മുമ്പില്‍ കണ്ടെത്തിയത്.

തുളസീധരന്റെ വീട്ടിലെ നായ ചെരിപ്പുകള്‍ എടുത്തുകൊണ്ട് പോകുന്ന സ്വഭാവം ഉണ്ടായിരുന്നു. നായ അയല്‍വാസിയുടെ ചെരിപ്പ് എടുത്തുകൊണ്ടുപോയി എന്നുള്ള സംശയത്തിന്റെ പേരില്‍ ചെരുപ്പിനായി നടത്തിയ തിരച്ചലിലാണ് മൃതദേഹം വീടിന് മുറ്റത്ത് കിടക്കുന്നത് കണ്ടത്.

Also Read : കോണ്‍ഗ്രസ് ഭരിക്കുന്ന ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി അഴിമതി; അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

നെടുങ്കണ്ടം പൊലീസിനെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയശേഷം മൃതദേഹം മാര്‍ക്ക് ചെയ്തു. രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ വിവിധയിടങ്ങളില്‍ മുറിവുകള്‍ ഏറ്റതിന്റെ പാടുകളും ഉണ്ട്.ഉറുമ്പ് അരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രക്തം ഒലിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു.

ഇടുക്കിയില്‍ നിന്നും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണകാരണം കൊലപാതകം ആണോ എന്നുള്ള കാര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News