ഗുജറാത്തിലെ കച്ച് ജില്ലയില്‍ അജ്ഞാതമായ പനിയെ തുടര്‍ന്ന് 14 പേര്‍ മരിച്ചു. ഇതില്‍ ആറു കുട്ടികളും ഉള്‍പ്പെടും. ലക്പദ്, അബ്ദാശ താലൂക്കിലെ ഏഴോളം ഗ്രാമങ്ങളിലാണ് പനി മൂലം മരണം സംഭവിച്ചിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള അമ്പത് മെഡിക്കല്‍ ടീമുകളെ പ്രദേശത്ത് വിന്യസിച്ചു.
ALSO READ: ആലപ്പുഴയിൽ കൊല്ലപ്പെട്ട സുഭദ്രയുടെ മൃതദേഹം സംസ്കരിച്ചു
ഈ മാസം മൂന്നിനും പത്തിനുമിടയില്‍ 48 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ വ്യക്തമാക്കി. മാത്രമല്ല കാര്‍ഡിയോളജിസ്റ്റുമാര്‍ ഉള്‍പ്പെടെയുള്ള സംഘത്തെയാണ് പനി മരണങ്ങളുണ്ടായ പ്രദേശങ്ങളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പനി ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ പെട്ടെന്ന് തന്നെ ചികിത്സ നേടണമെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം ഇത് കോവിഡ് 19 പോലെ പടര്‍ന്നു പിടിക്കില്ലെന്നാണ് പറഞ്ഞിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here