ഇടുക്കിയിൽ കവുങ്ങിൽ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം ; സഹോദരനും അമ്മയും പൊലീസ് കസ്റ്റഡിയിൽ

ഇടുക്കി പ്ലാക്കത്തടത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻവീട്ടിൽ അഖിൽ ബാബുനെ(31) ന്റെ മൃതദേഹം ആണ് കവുങ്ങിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തെ തുടർന്ന് യുവാവിന്റെ അമ്മയെയും സഹോദരനെയും പീരുമേട് പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യംചെയ്തുവരുകയാണ്. ചൊവാഴ്ച രാത്രിയിലാണ് അഖിൽ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള കവുങ്ങിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ALSO READ : കോഴിക്കോട് ബസ്സ് ഡ്രൈവറെ മർദ്ദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

മദ്യപാനത്തെ തുടർന്ന് സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കുന്ന വ്യക്തി ആണ് അഖിൽ ബാബുവെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസവും അഖിൽ ഇത്തരത്തിൽ മദ്യപിച്ചെത്തി വീട്ടിൽ പ്രശ്ങ്ങൾ ഉണ്ടാക്കിയിരുന്നു. വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ മരണം സംഭവിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News