കോഴിക്കോട് യുവാവിന്റെ മരണത്തിലെ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

കോഴിക്കോട് തോട്ടുമുക്കത്തെ യുവാവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മൃതദേഹം ഇന്ന് കല്ലറയില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും.പനമ്പിലാവ് തോമസ് എന്ന തൊമ്മന്റെ മൃതദേഹമാണ് ഇന്ന് പുറത്ത് എടുക്കുക. ഈ മാസം നാലിനാണ് തോമസിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സ്വാഭാവിക മരണം എന്ന നിലയിലാണ് മൃതദേഹം ആദ്യം സംസ്‌ക്കരിച്ചത്. എന്നാല്‍ പീന്നീട് കുടുംബത്തിനും നാട്ടുകാര്‍കാര്‍ക്കും തോന്നിയ സംശയത്തെ തുടര്‍ന്ന് പൊലീസ് കേസ് എടുത്ത് അന്വേഷിക്കുകയായിരുന്നു.തോമസ് മരിക്കുന്നതിന് നാല് ദിവസം മുമ്പ് സുഹൃത്തുക്കളുമായി നടന്ന സംഘര്‍ഷത്തില്‍ തോമസിന് കാര്യമായി പരിക്കേറ്റിരുന്നു ഇതാണോ മരണത്തിലേക്ക് നയിച്ച കാരണം എന്നാണ് കുടുംബം സംശയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News