ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് കേക്കിൽ ചേർക്കേണ്ട എസൻസ് അമിതമായി കഴിച്ച മൂന്ന് തടവുകാർ മരിച്ചു. കർണാടക മൈസൂരു സെൻട്രൽ ജയിലിലാണ് സംഭവം. അമിത അളവിൽ എസൻസ് കഴിച്ചതോടെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സ തുടരുന്നതിനിടെ മൂവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഗുണ്ടിൽ പേട്ട് സ്വദേശി മാദേശ (36), കൊല്ലഗൽ സ്വദേശി നാഗരാജ (32), സകലേഷ്പൂർ സ്വദേശി രമേഷ് (30) എന്നിവരാണ് മരിച്ചത്. ജയിലിലെ ബേക്കറിയിൽ ക്രിസ്തുമസിന് ലഭിച്ച ബൾക്ക് ഓർഡർ തയ്യാറാക്കുന്നതിന് വാങ്ങിയ എസൻസാണ് ഇവർ അമിതമായി കഴിച്ചത്.
ALSO READ; ഇപ്പൊ എങ്ങനിരിക്കണ്! ഹെൽമറ്റ് ധരിക്കാതെ റോഡിലൂടെ നടന്നെന്നുകാട്ടി യുവാവിന് പിഴ, സംഭവം മധ്യപ്രദേശിൽ
കേക്ക് എസൻസ് രഹസ്യമായി കഴിച്ച കാര്യം ഇവർ ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ എസൻസ് അമിത അളവിൽ ഉള്ളിൽചെന്നതോടെ മൂവർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും ഉണ്ടാവുകയും തുടർന്ന് ജയിൽ അധികൃതർ ഇടപെട്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.പിന്നീട്
രോഗാവസ്ഥ മൂർച്ഛിച്ചതോടെ തിങ്കളാഴ്ച മദേശയും തൊട്ടടുത്ത ദിവസങ്ങളിൽ നാഗരാജയും രമേശും മരിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിയ കുടുംബാംഗങ്ങളോടാണ് മാദേശ അടക്കം എസൻസ് അമിത അളവിൽ കഴിച്ച കാര്യം പറഞ്ഞത്. ഇങ്ങനെയാണ് ഇക്കാര്യം ജയിൽ അധികൃതർ അറിഞ്ഞത്.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here