എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി

എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവിന്റേതാണ് തീരുമാനം. കണ്ടല സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Also read:മണിപ്പൂരില്‍ തട്ടിക്കൊണ്ടുപോയ രണ്ട് പേര്‍ വെടിയേറ്റ് മരിച്ച നിലയില്‍

അതേസമയം,കണ്ടല ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗന് ഇ.ഡി റെയ്‌ഡിനിടെ ദേഹാസ്വാസ്ഥ്യം. എൻ ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻ ഭാസുരാംഗന്റെ കണ്ടലയിലെ വീട്ടിൽ ഇ ഡി പരിശോധന നടത്തിയത്. പൂജപ്പുരയിലെ വസതിയിലെ പരിശോധന പൂർത്തിയായി. പുലർച്ചെ നാലുമണിക്ക് ബാങ്കിലെ പരിശോധന ഇ ഡി ഉദ്യോഗസ്ഥർ അവസാനിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെ ആറുമണിക്കാണ് പരിശോധന ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News