ചന്ദ്രബാബു നായിഡു അറസ്റ്റിനെതിരെ ഹൈക്കോടതിയില്‍, ടിഡിഎസ് ബന്ദില്‍ വ്യാപക സംഘര്‍ഷം

നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതികേസില്‍ ചന്ദ്രബാബു നായിഡു ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയവാഡ കോടതി വിധിക്കെതിരായ ഹര്‍ജി. അതേസമയം ആന്ധ്രപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടി ആഹ്വാനം ചെയ്ത ബന്ദില്‍ വ്യാപകമായ സംഘര്‍ഷം തുടരുകയാണ്.

ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ലൂത്രയാണ് ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കും. അതേസമയം ചന്ദ്രബാബു നായിഡുവിനെ ഒരാഴ്ച കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് സിഐഡി വിഭാഗം വിജയവാഡ എസിബി കോടതിയില്‍ അപേക്ഷ നല്‍കി.

ALSO READ: വി‍ഴിഞ്ഞം തുറമുഖത്ത് ഒക്ടോബർ നാലിന് ആദ്യ കപ്പൽ എത്തും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

നൈപുണ്യ വികസന പദ്ധതി അഴിമതിയില്‍ മുഖ്യസൂത്രധാരന്‍ ചന്ദ്രബാബു നായിഡുവാണെന്നും കൂടുതല്‍ ചോദ്യം ചെയ്യണമെന്നുമാണ് സിഐഡിയുടെ വാദം. 372 കോടിയുടെ അഴിമതിയില്‍ നായിഡുവിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും സിഐഡി വ്യക്തമാക്കുന്നു. അതേസമയം നായിഡുവിന്റെ അറസ്റ്റിനെ തുടര്‍ന്ന് ടിഡിപി ആഹ്വാനം ചെയ്ത ബന്ദ് സംസ്ഥാനത്ത് പൂര്‍ണമാണ്.

പലയിടത്തും ടിഡിപി നടത്തിയ പ്രതിഷേധ സമരങ്ങള്‍ അക്രമാസക്തമായി. വെസ്റ്റ് ഗോദാവരിയിലും തിരുപ്പതിയിലും ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. റോഡുകളില്‍ സ്ത്രീകള്‍ അടക്കം കുത്തിയിരുന്ന് ഗതാഗതം തടസ്സപ്പെടുത്തുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ടിഡിപിക്ക് വലിയ തിരിച്ചടി നല്‍കുന്നതാണ് പാര്‍ട്ടി അധ്യക്ഷന്റെ അറസ്റ്റ്. അതിനാല്‍ വളരെ വൈകാരികമായാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതികരണവും.

ALSO READ:  അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുട അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ട: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News