വമ്പന്‍ തിരിച്ചുവരവ് എന്നു പറഞ്ഞാല്‍ അത് തെലുങ്കു ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവിന്റേതാണ്. ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രിയായി നാളെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തെലുങ്കു ദേശം പാര്‍ട്ടി – ബിജെപി – ജനസേന സഖ്യമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത്. 175 അംഗ നിയമസഭയിലെ 164 സീറ്റും സഖ്യം സ്വന്തമാക്കുകയായിരുന്നു.
ALSO READ: റിയാസി ഭീകരാക്രമണം; ഡ്രൈവറെയും കൗമാരക്കാരനായ കണ്ടക്ടറെയും രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന് ബസുടമ
സംസ്ഥാന രാഷ്ട്രീയത്തില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ സ്വാധീനമാണ് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് നിലവിലുള്ളത്. എന്‍ഡിഎ സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷി നായിഡുവിന്റേതാണ്.
ALSO READ:പ്രഭാസിന്‍റെ ‘കൽക്കി 2898 എ ഡി’ കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ; റിലീസ് തീയതി പുറത്ത്
ചൊവ്വാഴ്ച ഗവര്‍ണര്‍ എസ് അബ്ദുര്‍ നസീറിനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ചന്ദ്രബാബു നായിഡു ഉന്നയിച്ചിട്ടുണ്ട്. സഖ്യകക്ഷികളെല്ലാം മുഖ്യമന്ത്രിയാകാന്‍ തനിക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ഗവര്‍ണറെ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here