കൈരളി ടിവിയുടെ മുൻ മാനേജർ (ഫിനാൻസ്) മുന്നൂർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. കൈരളി ടിവി ആദ്യകാല ഉദ്യോഗസ്ഥനായിരുന്നു. 1999 ൽ വൈദ്യുതി ബോർഡിൽ നിന്ന് അക്കൗണ്ട്സ് ഓഫീസറായി വിരമിച്ച ശേഷമാണ് കൈരളി ടിവി കുടുംബാംഗം ആയത്. പിഡബ്ല്യൂഡി ഉദ്യോഗസ്ഥ ആയിരുന്ന ശാന്തകുമാരിയാണ് ഭാര്യ.
നെടുവത്തൂർ പുകസ ഏരിയ സെക്രട്ടറി, കെഎസ്ഇബി ഓഫീസഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ സംഘടനകളിലും പ്രവർത്തിച്ചിരുന്നു. കലാ സാംസ്കാരിക രംഗത്തും സജീവമായിരുന്നു മുന്നൂർ എൻ ഗോപാലകൃഷ്ണൻ. കരീപ്ര സിപിഐഎം ബ്രാഞ്ച് അംഗവുമാണ്. സംസ്കാരം നാളെ എഴുകോൺ ഇടക്കിടം മുന്നൂർ വീട്ടിൽ. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 7 മണിക്ക് വസതിയിൽ എത്തിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് സംസ്കാരം നടക്കും.
News summery: Munnoor N Gopalakrishnan, former Manage(Finance) of Kairali TV, passed away at the age of 80 due to age-related illness.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here