സോളാർ വിഷയം; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ തള്ളി എൻ കെ പ്രേമചന്ദ്രൻ

സോളാർ വിഷയത്തിൽ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ തള്ളി എൻ കെ പ്രേമചന്ദ്രൻ. സമരം അവസാനിപ്പിക്കാൻ ഒരുതരത്തിലുള്ള ചർച്ചയും താൻ നടത്തിയിട്ടില്ല. യുഡിഎഫുമായി അങ്ങനെയൊരു ബന്ധമുള്ള വ്യക്തി ആയിരുന്നില്ല ഞാൻ. എൽഡിഎഫ് എന്നെ നിയോഗിച്ചിട്ടും ഇല്ല. എൻറെ പേര് വലിച്ചിഴച്ചത് ദൗർഭാഗ്യകരമാണ്. ജോൺ മുണ്ടക്കയത്തെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്നും എൻ കെ പ്രേംചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: സ്വാതി മലിവാളിന്റെ പരാതി ഗൂഢാലോചനയുടെ ഭാഗം; വിമർശനവുമായി ആം ആദ്മി പാർട്ടി

സമരം ആകുമ്പോൾ ചർച്ചകൾ നടക്കുന്നത് സ്വാഭാവികം. ജുഡീഷ്യൽ അന്വേഷണം നടത്താൻ തയ്യാറാണെന്ന് സർക്കാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. പരിഗണനാ വിഷയങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി എൽഡിഎഫിന് കത്ത് നൽകിയിരുന്നു. അവിഹിതമായ ഇടപെടൽ ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: പമ്പയിൽ പിരിവ് വിവാദം; ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News