ബിജെപി സംഘപരിവാര്‍ സംഘടനയല്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി; പ്രസ്താവന മോദിയുടെ വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെ

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെ ബി ജെ പി സംഘപരിവാര്‍ സംഘടനയല്ലെന്ന വാദവുമായി ആര്‍ എസ് പി നേതാവും ലോക്‌സഭാംഗവുമായ എന്‍ കെ പ്രേമചന്ദ്രന്‍. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് പ്രേമചന്ദ്രന്‍ ബി ജെ പി സംഘപരിവാര്‍ സംഘടനയല്ലെന്ന വാദം മുന്നോട്ട് വെച്ചത്. പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി സംഘടിപ്പിച്ച ക്രിസ്മസ് വിരുന്ന് ബഹിഷ്‌ക്കരിച്ചതെന്ന് വിശദീകരിക്കണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍മാസ്റ്റര്‍ ആവശ്യപ്പെട്ടു.

Also Read : പ്രേമചന്ദ്രൻ എംപിയെ ചായകുടിക്കാൻ വിളിച്ചതിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ നീക്കം: എം വി ഗോവിന്ദൻ മാസ്റ്റർ

തീവ്ര വര്‍ഗീയ നിലപാടുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട് പോകുന്നതിനിടയിലാണ് മോദി സംഘടിപ്പിച്ച വിരുന്നില്‍ എന്‍ കെ പ്രേമചന്ദ്രന്‍ പങ്കെടുത്തത്. ഇതിനെ ന്യായീകരിച്ച എന്‍ കെ പ്രേമചന്ദ്രന്‍ ഒരു പടികൂടി മൂന്നോട്ട് പോയി, ബി ജെ പി ഒരു സംഘപരിവാര്‍ സംഘടനയല്ലെന്ന് വാദിച്ച് ബി ജെ പിയെ വെളളപൂശാന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ കിണഞ്ഞ് പരിശ്രമിച്ചു.

പ്രേമചന്ദ്രനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. മുഖ്യമന്ത്രിക്കൊപ്പം ചായകുടിച്ചവര്‍ കോണ്‍ഗ്രസ്സിലുണ്ടാകില്ലെന്ന് ആഴ്ചകള്‍ക്ക് മുമ്പ് പറഞ്ഞവര്‍ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിനെ ന്യായീകരിച്ചു. മോദിയേയും ബി ജെ പിയേയും വെളളപൂശാന്‍ പ്രേമചന്ദ്രനും കോണ്‍ഗ്രസ് നേതാക്കളും പരിശ്രമിക്കുമ്പോള്‍ ഇവരിലെ എത്രപേര്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി പാളയത്തില്‍ എത്തുമെന്ന ആശങ്കയിലാണ് യു ഡി എഫ് പ്രവര്‍ര്‍ത്തകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News