‘വിഘ്നങ്ങൾ നീക്കി വിനായകൻ’, ധ്രുവനച്ചത്തിരം സിനിമയുടെ ആദ്യ റിവ്യൂ പുറത്ത്; ചിത്രം വിനായകൻ തൂക്കിയെന്ന് ലിംഗുസാമി

വിക്രം ആരാധകർ ഏറെ നാളുകളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. ഗൗതം വാസുദേവ് മേനോൻ സംവിധായകനാകുന്ന ചിത്രത്തിൽ വിനായകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ റിവ്യു പുറത്ത് വിട്ടിരിക്കുകയാണ് തമിഴ് സംവിധായകൻ ലിംഗുസാമി.

ALSO READ: ഫിഫ ലോകകപ്പിന് യോഗ്യത നേടി ഇന്ത്യൻ ടീം? പ്രചരിക്കുന്ന വാർത്തയ്ക്ക് പിറകിലെ സത്യാവസ്ഥ എന്ത്

മുംബയില്‍ ധ്രുവ നച്ചത്തിരത്തിന്റെ ഫൈനല്‍ കട്ടാണ് ലിംഗുസാമി കണ്ടത്. അതിശയകരമായിരിക്കുന്നു ധ്രുവനച്ചത്തിരം എന്നാണ് സിനിമയെ കുറിച്ച് സംവിധായകൻ പറഞ്ഞത്. വിക്രം ധ്രുവ നച്ചത്തിരത്തില്‍ മനോഹരമായിട്ടുണ്ടെന്ന് പറഞ്ഞ ലിംഗുസാമി വിനായകൻ ധ്രുവ നച്ചത്തിരവും തൂക്കിയെന്നും അഭിപ്രായം രേഖപ്പെടുത്തി. കാസ്റ്റിംഗടക്കം ബ്രില്ല്യന്റാണെന്നും, ഗൗതം മേനോന് അഭിനന്ദനങ്ങള്‍ നേരുന്നു, ഇത് വൻ വിജയമാകും എന്നും ലിംഗുസാമി കൂട്ടിച്ചേർത്തു.

ALSO READ: സണ്ണി ലിയോണിനെ കുറിച്ച് സെർച്ച്‌ ചെയ്തപ്പോൾ ഒരുപാട് കാര്യങ്ങൾ കണ്ടു, പക്ഷെ അതിന് ശേഷമാണ് അവരോട് ബഹുമാനം തോന്നിയത്; പ്രശാന്ത് അലക്‌സാണ്ടർ

അതേസമയം, തമിഴകത്തിന്റെ ഹിറ്റ് സംവിധായകരില്‍ ഒരാളാണ് ലിംഗുസാമി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ ആദ്യ റിവ്യൂ ഏറ്റ് പിടിച്ചിരിക്കുകയാണ് വിക്രം വിനായകൻ ആരാധകർ. ‘ജോൺ എന്നാണ്’ സിനിമയിൽ വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നവംബര്‍ 24നാണ് ധ്രുവ നച്ചത്തിരം റിലീസ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News