സന്തോഷ് വര്‍ക്കിയെ കൈകാര്യം ചെയ്തതില്‍ സന്തോഷം, ഇയാളൊക്കെ ആള്‍ക്കാരില്‍ നിന്നും പൈസ വാങ്ങുന്നുണ്ട്: എന്‍ എം ബാദുഷ

സിനിമ മുഴുവന്‍ കാണാതെ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ സന്തോഷ് വര്‍ക്കിയെ കൈകാര്യം ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ എന്‍ എം ബാദുഷ. സിനിമ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരുടെ ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ബാദുഷയുടെ പ്രതികരണം.

Also Read : നെഗറ്റീവ് റിവ്യൂ പറഞ്ഞ് കുറെ പേരുടെ അദ്ധ്വാനത്തെ നശിപ്പിച്ചു കളയുകയാണ്; ‘ആറാട്ടണ്ണ’നെതിരെ നിർമാതാവ്

‘ആ സംഭവത്തില്‍ ശരിക്കും പറഞ്ഞാല്‍ ഭയങ്കര സന്തോഷം ഉണ്ട്. കാരണം അങ്ങനെ ചെയ്യാന്‍ പാടില്ല ഇവര്‍. അയാളെ പറ്റി എനിക്ക് നല്ലവണ്ണം അറിയാം. ഇയാളൊക്കെ ആള്‍ക്കാരുടെ കയ്യില്‍ നിന്നും പൈസയും വാങ്ങുന്നുണ്ട്. പൈസ കൊടുക്കുന്നവര്‍ക്ക് നല്ലതും അല്ലാത്തവര്‍ക്ക് മോശം റിവ്യുവും പറയുന്നുണ്ട്. പത്ത് മിനിറ്റാണ് താന്‍ സിനിമ കണ്ടതെന്ന് അയാള് തന്നെ പറയുന്നുണ്ട്. ഈ സമയം കൊണ്ട് സിനിമയെ വിശകലനം ചെയ്തതെങ്കില്‍, അയാള്‍ എന്തിന്റെ അടിസ്ഥാനത്തിലാകും റിവ്യു പറഞ്ഞത് ?. സിനിമയ്ക്ക് പിന്നിലെ വിഷമം ഇവര്‍ ആദ്യം മനസിലാക്കണം. എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് അവര്‍ക്ക് പറയാം. നിങ്ങള്‍ കാണണ്ടാട്ടോ എന്ന് പറഞ്ഞ് പോയാല്‍ ഓക്കെ. ഇതങ്ങനെയല്ല. സിനിമ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരുടെ ഇഷ്ടമാണ്’, എന്നാണ് എന്‍ എം ബാദുഷ പറഞ്ഞത്.

Read More : സിനിമ മുഴുവന്‍ കാണാതെ മോശം അഭിപ്രായം പറഞ്ഞെന്ന് ആരോപണം; തീയറ്ററില്‍ സന്തോഷ് വര്‍ക്കിക്ക് നേരെ കയ്യേറ്റം

ജൂണ്‍ രണ്ടിന് റിലീസ് ചെയ്ത ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ റിവ്യൂവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം ഉടലെടുത്തത്. സിനിമ മുഴുവന്‍ കാണാതെ സന്തോഷ് വര്‍ക്കി മോശം അഭിപ്രായം പറയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News