വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കേസില്‍ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ പോലീസ് ചോദ്യം ചെയ്യും. കോൺഗ്രസിൽ പ്രവർത്തിച്ചതിനാൽ തനിക്കുണ്ടായ ബാധ്യതകളെ പറ്റി വിശദീകരിച്ച് രണ്ട് തവണ എൻ എം വിജയൻ കെ സുധാരകരന് കത്തയച്ചിരുന്നു. കത്തിനെ സംബന്ധിച്ച വിവരങ്ങൾ കെ പി സി സി അധ്യക്ഷനോട് അന്വേഷണ ഉദ്യോഗസ്ഥർ ആന്വേഷിക്കും.
പ്രതികളായ കോണ്‍ഗ്രസ് നേതാക്കളെ .സമയബന്ധിത കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെയും കെ കെ ഗോപിനാഥനെയും ഇന്നലേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
Also Read: എന്‍എം വിജയന്റെയും മകന്റെയും മരണം; പ്രതികളായ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നത് നാളെ തുടരും
ഗോപിനാഥന്റെ ബത്തേരിയിലെ വീട് ഇതിനിടെ പോലീസ് റെയ്ഡ് ചെയ്യുകയും നിയമന ഇടപാട് രേഖകാള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ വ്യാഴം മുതല്‍ ശനിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. ഡിവൈഎസ്പി കെ കെ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ തെളിവുകളും മൊഴികളും നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
Also Read: ഐസി ബാലകൃഷ്ണനുവേണ്ടി 15 ലക്ഷം കോഴ വാങ്ങിയ സംഭവം; ഒത്തുതീർപ്പിന് ശ്രമം നടത്തി ബെന്നി കൈനിക്കൽ
കഴിഞ്ഞ 18 നാണ് ആത്മഹത്യ പ്രേരണ കേസില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ക്ക് കല്‍പ്പറ്റ കോടതി കര്‍ശന വ്യവസ്ഥകളിന്മേല്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here