എൻ എം വിജയന്റെ ആത്മഹത്യ; ഐസി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ നാളെ ചോദ്യം ചെയ്യും

nm-vijayan-ic-balakrishnan

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യ പ്രേരണ കേസിൽ എംഎൽഎ ഐസി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ നാളെ മുതൽ മൂന്ന് ദിവസം കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യും.രാവിലെ പത്ത്‌ മണി മുതൽ അഞ്ച്‌ മണി വരെയാകും ചോദ്യം ചെയ്യൽ നടക്കുക.ഇതേ ദിവസം കോൺഗ്രസ്‌ ഓഫീസുകളിൽ നിന്നും തെളിവ്‌ ശേഖരിക്കുന്ന പ്രക്രിയയും നടക്കും.

അതേസമയം എൻഎം വിജയന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കേസിൽ പ്രതികളായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയ്‌ക്കും ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനും ഇന്നലെ കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കൽപ്പറ്റ ജില്ലാ പ്രിൻസിപ്പൽ ആൻഡ്‌ സെഷൻസ്‌ കോടതിയാണ്‌ മുൻകൂർ ജാമ്യഹർജിയിൽ വിധി പറഞ്ഞത്‌. പ്രതികളെ സമയബന്ധിത കസ്റ്റഡിയിലെടുത്ത്‌ കൂടുതൽ ചോദ്യംചെയ്യാമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു.

ALSO READ; സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഡിഡിസി ട്രഷററെയും മകനെയും ആത്മഹത്യയിലേക്ക്‌ നയിച്ച കേസിൽ എംഎൽഎ ഒന്നാം പ്രതിയും ഡിസിസി പ്രസിഡന്റ്‌ രണ്ടാം പ്രതിയുമാണ്‌. മൂന്നാം പ്രതിയായ മുൻകോൺഗ്രസ്‌ നേതാവ്‌ കെ കെ ഗോപിനാഥനും ഉപാധികളോടെ മുൻകൂർ ജാമ്യം ലഭിച്ചു.മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും കസ്റ്റഡിയ്ക്ക്‌ തുല്യമായി പ്രതികളെ ചോദ്യംചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News