വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പ് കൈരളി ന്യൂസിന് ലഭിച്ചു. 50 വര്‍ഷം കോണ്‍ഗ്രസ്സിനായി പ്രവര്‍ത്തിച്ച് ജീവിതം തുലച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. കുറിപ്പിൽ എം എൽ എ ഐ സി ബാലകൃഷ്ണൻറെ പേരും ഉണ്ട്. ഐ സി ബാലകൃഷ്ണൻ നിയമനങ്ങൾക്കായി പണം വാങ്ങി,
ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമന തട്ടിപ്പില്‍ നേതാക്കള്‍ പണം പങ്കുവെച്ചു. നാല് കത്തുകള്‍ പ്രധാന നേതാക്കള്‍ക്ക് നല്‍കിയെന്നും വന്‍ സാമ്പത്തിക ബാധ്യതയാലാണ് ആത്മഹത്യ ചെയ്തതെന്നും കത്തില്‍ പറയുന്നു. കത്തില്‍ ഐ സി ബാലകൃഷ്ണന്റേയും ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റേയും പേരുകളുണ്ട്.
Also Read : വയനാട്ടിൽ ആത്മഹത്യ ചെയ്ത ഡി സി സി ട്രഷറർ എൻ എം വിജയൻറെ ആത്മഹത്യ കുറിപ്പ് പുറത്ത്
ഐ സി ബാലകൃഷ്ണന്റെ താല്‍പര്യപ്രകാരം മറ്റൊരാളെ നിയമിക്കാന്‍ മകനെ ബാങ്കിലെ ജോലിയില്‍ നിന്ന് പുറത്താക്കി. വന്‍ സാമ്പത്തിക ബാധ്യതയാലാണ് ആത്മഹത്യയെന്ന് കുറിപ്പ്. അര്‍ബന്‍ ബാങ്കില്‍ 65 ലക്ഷം രൂപയാണ് ബാധ്യത.
എന്‍ ഡി അപ്പച്ചനും നിയമനത്തിന് പണം വാങ്ങി. സ്ഥലം പോലും വില്‍ക്കാനാവാത്ത സ്ഥിതിയാണ്. മക്കള്‍ പോലും അറിയാത്ത ബാധ്യതയുണ്ട്. കോണ്‍ഗ്രസ് ലീഗല്‍ സെല്ലിന് എല്ലാമറിയാം. അന്‍പത് കൊല്ലം കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ച് ജീവിതം തുലച്ചുവെന്നും കത്തില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here