പാലക്കാട് ഇടതുപക്ഷത്തിന് ഉജ്വല വിജയം ഉണ്ടാവുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ്. മൂന്നാം തവണയും ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയില്‍ നിന്നും കേണ്‍ഗ്രസ്സിലേക്ക് മാറിയ സന്ദീപ് വാര്യര്‍ ആര്‍ എസ് എസുകാരനാണെന്നും അദ്ദേഹം കാര്യാലയത്തിന് സ്ഥലം നല്‍കുന്നതില്‍ അത്ഭുതമില്ലെന്നും എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. സന്ദീപ് വാര്യര്‍ ഇപ്പോഴെങ്കിലും ഭരണഘടന ഓര്‍ത്തല്ലോ എന്നും അദ്ദേഹം ചോദിച്ചു.
പാലക്കാട് ഉപതെരഞ്ഞടുപ്പിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ആരംഭിച്ചിരുന്നു. 184 ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. പലയിടത്തും വോട്ടമാരുടെ നീണ്ട നിര ഇതിനടകം തന്നെയുണ്ട്.
ALSO READ; പാലക്കാട് വോട്ടെടുപ്പ് തുടങ്ങി; ഉപതെരഞ്ഞെടുപ്പ് ലൈവ് അപ്ഡേറ്റ്സ്
അതേസമയം ട്രൂ ലൈന്‍ പബ്ലിക് സ്‌കൂളിലെ 88ആം ബൂത്തില്‍ ചില സാങ്കേതിക തകരാര്‍ ഉണ്ടായതോടെ വോട്ടെടുപ്പ് ഇരുപത് മിനിറ്റോളം വൈകിയാണ് തുടങ്ങിയത്. വോട്ട് ചെയ്യാനെത്തിയിരുന്നെങ്കിലും കാലതാമസം ഉണ്ടായതോടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ പി സരിന്‍ ബൂത്തില്‍ നിന്നും മടങ്ങി.
മറ്റ് ബൂത്തുകള്‍ കൂടി സന്ദര്‍ശിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഉച്ചയോടെ വന്ന് വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത് 1,94,706 പേര്‍.1,00,290 സ്ത്രീകളും 94,416 പുരുഷന്‍മാരും 4 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും വോട്ട് രേഖപ്പെടുത്തും.2445 കന്നി വോട്ടര്‍മാര്‍മാരാണ് പാലക്കാടുള്ളത്.229 പ്രവാസി വോട്ടര്‍മാരും ഇവിടെയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here