മെമ്മോയ്ക്ക് മറുപടി നൽകിയില്ല; എൻ പ്രശാന്തിന്‍റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി

N PRASANTH IAS

സർവീസ് ചട്ടലംഘനം നടത്തി നടപടി നേരിട്ട എൻ പ്രശാന്തിന്‍റെ സസ്പെൻഷൻ തുടരും. സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. സസ്പെൻഷൻ നീട്ടണമെന്ന റിവ്യൂ കമ്മിറ്റിയുടെ ശിപാർശ പരിഗണിച്ചാണ് സർക്കാർ നടപടി. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് ഐഎഎസ് മറുപടി നൽകണമെന്ന് കാട്ടി ചീഫ് സെക്രട്ടറി കത്തയച്ചു. മറുപടി നൽകുന്നതിന് പകരം ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ ചോദിക്കുകയാണുണ്ടായത്.

മറുപടി നൽകിയതിന് ശേഷം പ്രശാന്ത് ഉന്നയിച്ച കാര്യങ്ങൾ പരിശോധിക്കാമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. പ്രശാന്തിനൊപ്പം സസ്പെൻഷൻ നേരിട്ട കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെ തിരിച്ചെടുത്തിരുന്നു. പ്രത്യേക വിഭാഗം ആളുകളെ ചേർത്ത് വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിനായിരുന്നു ഗോപാലകൃഷ്ണന് സസ്പെൻഷൻ.

ALSO READ; മുനമ്പം ഭൂമി തർക്കം: ജുഡീഷ്യൽ കമ്മീഷൻ ഹിയറിംഗ് ആരംഭിച്ചു; റിപ്പോർട്ട്‌ അടുത്ത മാസം

സസ്പെൻഡ് ചെയ്തതിന്റെ കാരണം തെളിയിക്കുന്ന ഡിജിറ്റൽ രേഖകൾ വേണമെന്ന ആവശ്യം എൻ പ്രശാന്ത് ഉന്നയിച്ചിരുന്നു. കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകിയതിനുശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് ഏത് രേഖകളും പരിശോധിക്കാമെന്നും ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ കത്തിലൂടെ മറുപടി നൽകിയിരുന്നു. കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകാനുള്ള സമയം 15 ദിവസം കൂടി നീട്ടി നൽകിയിട്ടുണ്ട്.

news summery: government has extended the suspension of N Prashanth for another 120 days, following the recommendation of the review committee. Prashanth’s initial suspension was due to violations of service rules.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News