സസ്പെൻഷൻ നടപടിയെ പരിഹസിച്ച് എൻ പ്രശാന്ത് ഐഎഎസ്, എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കാനാകില്ല- വാറോല കൈപറ്റിയിട്ട് കൂടുതൽ പ്രതികരണം

അഡീഷണൽ ചീഫ് സെക്രട്ടറിയെ അധിക്ഷേപിച്ചതിന് വകുപ്പുതല നടപടി നേരിട്ട് സസ്പെൻഷനിലായ എൻ. പ്രശാന്ത് ഐഎഎസ് സസ്പെൻഷൻ നടപടിയെ പരിഹസിച്ച് രംഗത്ത്. എല്ലാവരെയും സുഖിപ്പിച്ച് തനിക്ക് സംസാരിക്കാനാകില്ലെന്നും തന്നെ സസ്പെൻഡ് ചെയ്ത വാറോല കയ്യിൽ കിട്ടിയിട്ട് ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുമെന്നും എൻ. പ്രശാന്ത് ഐഎഎസ്. ജീവിതത്തിൽ ആദ്യമായി കിട്ടിയ സസ്പെൻഷനാണെന്നും ശരിയെന്ന് കരുതുന്ന കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും എൻ. പ്രശാന്ത് ഐഎഎസ് പറഞ്ഞു.

ALSO READ: ‘ഷോ’ ഇറക്കാൻ നോക്കി വീണ്ടും അൻവർ, തെരഞ്ഞെടുപ്പ് ചട്ട ലംഘനം കാട്ടി വിരട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ- ചേലക്കരയിൽ നാടകീയ രംഗങ്ങൾ

അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ താൻ നടത്തിയ പരാമർശത്തിലുള്ള ‘മനോരോഗി’ എന്ന വാക്ക് ഭാഷാപരമായൊരു പ്രയോഗമാണെന്നും മലയാളത്തിൽ ഇത്തരത്തിലുള്ള നിരവധി ഭാഷാ പ്രയോഗങ്ങളുണ്ടെന്നും എൻ. പ്രശാന്ത് പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് തനിക്ക് ബാധകമായിട്ടുള്ളത് കോഡ് ഓഫ് കണ്ടക്ട് ആണ്. സസ്പെൻഷൻ ഉത്തരവ് പരിശോധിച്ച ശേഷം മറ്റ് പ്രതികരണങ്ങൾ ഈ വിഷയത്തിൽ നടത്താമെന്നും എൻ. പ്രശാന്ത് പറഞ്ഞു. ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം തനിക്കുമുണ്ടെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും തുടർന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് മാധ്യമ പ്രവർത്തകർ ഉന്നയിച്ച ഒരു ചോദ്യത്തിന് രാഷ്ട്രീയം തനിക്ക് പറ്റിയതാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നും അദ്ദേഹം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News