ഒപ്പമിറങ്ങിയ വി എസിന് വിപ്ലവാഭിവാദ്യങ്ങൾ; ആശംസകള്‍ നേര്‍ന്ന് എൻ ശങ്കരയ്യ

സമരോത്സുകതയുടെ പ്രതീകമായ വി എസിന് വിപ്ലവ നായകന്‍ എൻ ശങ്കരയ്യയുടെ ജന്മദിനാശംസ. ‘നൂറ്‌ വയസ്സ്‌ തികയുന്ന സഖാവ്‌ വി എസ്‌ അച്യുതാനന്ദന്‌ എന്‍റെ വിപ്ലവാഭിവാദ്യങ്ങൾ. ഞാനും വി എസും ദീർഘകാലം കമ്മ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയിൽ ഒന്നിച്ച്‌ പ്രവർത്തിച്ചവരാണ്‌. 1964ൽ സിപിഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന്‌ വിപ്ലവ പ്രസ്ഥാനമായ സിപിഐ എം രൂപീകരിച്ച 32 പേരിൽ ഞങ്ങൾ ഇരുവരും ഉണ്ട്‌. വി എസ്‌ അതുല്യനായ സംഘാടകനും നേതാവുമാണ്‌. കേരളത്തിലെയും ഇന്ത്യയിലാകെയുമുള്ള ജനങ്ങൾക്ക്‌ വി എസ്‌ നൽകിയ സംഭാവനകൾ മികവുറ്റതാണ്‌. അദ്ദേഹത്തിന്‌ ഒരിക്കൽകൂടി വിപ്ലവാഭിവാദ്യം നേരുന്നു. വി എസിന്‌ നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ’–- ആശംസാ സന്ദേശത്തിൽ ശങ്കരയ്യ പറഞ്ഞു.

ALSO READ: ജനങ്ങൾക്കൊപ്പം, കേരളത്തിനൊപ്പം, പോരാട്ടത്തിന്റെ കനൽ വഴികൾ, സഖാവ് വി എസിന്റെ 100 വർഷങ്ങൾ; ആശംസയുമായി ജോൺ ബ്രിട്ടാസ് എം പി

സിപിഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്നരിൽ ജീവിച്ചിരിക്കുന്നത് വി എസും എൻ ശങ്കരയ്യയും മാത്രമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി ത്യാഗനിർഭര പോരാട്ടം നയിച്ച രണ്ട്‌ നേതാക്കൾ. 2021 ജൂലൈ 15ന്‌ ശങ്കരയ്യയ്‌ക്ക്‌ 100 വയസ്സ്‌ തികഞ്ഞു. ചെങ്കൊടി നെഞ്ചേറ്റി കനൽവഴികൾ താണ്ടിയുള്ള സമര‐ രാഷ്ട്രീയ ജീവിതം നയിച്ച വി എസിനെയും ശങ്കരയ്യയെയും 2018 ഏപ്രിലിൽ സിപിഐ എം ഹൈദരാബാദ്‌ പാർടി കോൺഗ്രസ്‌ ആദരിച്ചിരുന്നു.

ALSO READ: വിരാട് കൊഹ്ലി: ക്രിക്കറ്റിന്‍റെ മാത്രമല്ല റെക്കോര്‍ഡുകളുടെയും രാജാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News