വടകരയില്‍ 23 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചു

വടകരയില്‍ 23 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി സ്ഥിരീകരിച്ചു. വില്ല്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂര്‍, മണിയൂര്‍, വേളം എന്നിവിടങ്ങളിലും വടകര മുനിസിപ്പാലിറ്റി പരിധിയിലുമുള്ള വിദ്യാര്‍ഥികളാണ് ചികില്‍സ തേടിയത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കുട്ടികള്‍ ഭക്ഷണം കഴിച്ച കടകളിലെയും സിപ്പ്അപ്പ് വാങ്ങിയ കടകളിലേയും വെള്ളം, സ്‌കൂള്‍ കിണറിലെ വെള്ളം തുടങ്ങിയവ പരിശോധനയ്ക്കായി ശേഖരിച്ചു. അതേസമയം, കണ്ണൂരില്‍ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരവും സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിയെ അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വീടിനു സമീപത്തെ തോട്ടില്‍ ഈ കുട്ടി കുളിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News