ബ്രഹ്മപുരത്ത് മാലിന്യം കുന്നുകൂടാൻ കാരണം മുൻ കോൺഗ്രസ് ഭരണ സമിതി, ആഞ്ഞടിച്ച് എൻ വേണുഗോപാൽ

കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് എൻ വേണുഗോപാൽ. ബ്രഹ്മപുരത്ത് മാലിന്യം കുന്നുകൂടാൻ കാരണം മുൻ കോൺഗ്രസ് ഭരണ സമിതിയെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. മാലിന്യം കുന്നുകൂടിയത് ജിജെ എക്കോ പവർ കമ്പനിയുടെ പ്രവർത്തനം മൂലമാണെന്നും വേണുഗോപാൽ കൈരളി ന്യൂസിനോട് പറഞ്ഞു.

ടോണി ചമ്മിണിയുടെ കാലത്താണ് ജിജെ എക്കോ പവർ കമ്പനി കരാർ നേടുന്നത്. ജിജെ എക്കോ പവർ കമ്പനി എന്തു ചെയ്തെന്നതിൽ അന്വേഷണം വേണമെന്നും എൻ. വേണുഗോപാൽ ആവശ്യപ്പെട്ടു. ഒരു പരിജ്ഞാനവുമില്ലാത്ത കമ്പനി എങ്ങനെ കരാർ നേടിയെന്ന് അന്വേഷിക്കണമെന്നും എൻ വേണുഗോപാൽ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News