ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് ചിത്രമാണ് ലിയോ തിയേറ്ററുകളിൽ വൻ ഹിറ്റായിരുന്ന സിനിമയിലെ അനിരുദ്ധ് സംഗീതം നിർവഹിച്ച പാട്ടുകളും ഹിറ്റായിരുന്നു. ഇതിലെ ‘ബാഡാസ്’ എന്ന പാട്ടിന്റെ കവർ വേർഷൻ N.SSign (എന്‍സൈന്‍) എന്ന സൗത്ത് കൊറിയന്‍ ബാന്‍ഡ് ചെയ്തത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
ഇന്ത്യന്‍ സിനിമയിലെ ഒരു പാട്ട് കെ-പോപ്പ് ഗായകര്‍ പാടുന്നു എന്നത് കൊണ്ടുതന്നെ കഴിഞ്ഞ ഫെബ്രുവരി 13 ന് പാടിയ ഈ പാട്ട് ഇപ്പോൾ ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും യൂട്യൂബ് ഷോര്‍ട്‌സിലൂടെയും വൈറലാകുകയാണ്. ഇതോടെ വീഡിയോയുടെ യൂട്യൂബ് റീച്ചും വർധിച്ചിട്ടുണ്ട്.
Also Read: ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക ആരെന്നറിയമോ ? ആരാധകരെ ഞെട്ടിച്ച് ആ താരം മുന്നില്‍
വളരെ ഒഴുക്കോടെ തമിഴ് വരികള്‍ കൊറിയൻ ഗായകർ പാടുന്നതിനെ അഭിനന്ദിച്ചു നിരവധി കമന്റുകളാണ് വരുന്നത്. 2022ല്‍ ചാനല്‍ എയുടെ റിയാലിറ്റി ഷോ ആയ സ്റ്റാര്‍സ് അവേക്കണിങ്ങിലൂടെ രൂപീകരിക്കപ്പെട്ട സൗത്ത് കൊറിയന്‍ ബോയ് ബാന്‍ഡാണ് എന്‍സൈന്‍. n.CH എന്റര്‍ടൈന്‍മെന്റ് കമ്പനിയുടെ കീഴിലാണ് എന്‍സൈന്‍.
കസുത, ഹ്യൂന്‍, എഡ്ഡി, ദോഹ, ജുന്‍ഹ്യോക്ക്, സണ്‍ഗ്യുന്‍, റോബിന്‍, ഹാന്‍ജുന്‍, ലോറന്‍സ്, ഹ്യൂവോണ്‍ എന്നിങ്ങനെ പത്ത് അംഗങ്ങളാണ് ഈ ബാൻഡിലുള്ളത്. ഇതിൽ ഹ്യൂന്‍ ഇപ്പോൾ ബാന്‍ഡില്‍ ഇല്ല, എഡ്ഡി എന്‍സൈനില്‍ നിന്ന് ഇടവേള എടുത്ത് നിൽക്കുകയാണ്.
ഇതുവരെ ഇവരുടെ ‘ബാഡാസ്’ എന്ന പാട്ടിന്റെ കവറിന് 788,014 വ്യൂസാണ് യൂട്യൂബിൽ ലഭിച്ചിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here