ഇത് അഭിമാന നേട്ടം; നാകിന്റെ എ പ്ലസ് പ്ലസ് ഗ്രേഡ് സ്വന്തമാക്കി മാര്‍ ഇവാനിയോസ് കോളേജ്

Mar Ivanios College

അഭിമാന നേട്ടത്തില്‍ മാര്‍ ഇവാനിയോസ് കോളേജ്. മാര്‍ ഇവാനിയോസ് കോളജ് (ഓട്ടോണമസ്) നാക് അക്രഡിറ്റേഷന്‍ അഞ്ചാം സൈക്കിളില്‍ എ ++ ഗ്രേഡ് സ്വന്തമാക്കി. ജൂണ്‍ 23, 24 തീയതികളിലായിരുന്നു നാക് വിദഗ്ധ സംഘം കോളജിലെത്തി അവസാനഘട്ട പരിശോധന പൂര്‍ത്തിയാക്കിയത്.

3.56 ഗ്രേഡ് പോയിന്റ് ശരാശരിയോടെയാണ് കോളജ് ഈ നേട്ടം കൈവരിച്ചത്. 2019 ലെ നാലാം സൈക്കിള്‍ നാക് അക്രഡിറ്റേഷനില്‍ കോളജ് എ+ ഗ്രേഡ് നേടിയിരുന്നു. അഞ്ചാം സൈക്കിളില്‍ എ ++ ഗ്രേഡ് നേടുന്ന കേരളാ യൂണിവേഴ്‌സിറ്റിയിലെ ആദ്യ സ്വയം ഭരണ കോളജാണ് മാര്‍ ഇവാനിയോസ്.

Also Read : കേരളത്തെ ഒരുരീതിയിലും മുന്നോട്ട് പോകാന്‍ അനുവദിക്കാത്ത കേന്ദ്രം സംസ്ഥാനത്തിനെതിരെ നുണപറയാന്‍ നാവ് വാടകയ്ക്കെ‌ടുക്കാന്‍ നടക്കുകയാണ്: ഡോ. തോമസ് ഐസക്

കേരള സര്‍വകലാശാലയില്‍ അഞ്ചാം സൈക്കിള്‍ അക്രെഡിറ്റേഷനിലെത്തുന്ന ആദ്യ കോളേജാണിത്. ദേശീയ തലത്തിലുള്ള എന്‍.ഐ.ആര്‍.എഫ് റാങ്കിംഗില്‍ മാര്‍ ഇവാനിയോസ് കോളജിന് ഇപ്പോള്‍ 45-ാം സ്ഥാനമാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News