കപ്പയും മീനും, ചപ്പാത്തിയാണെങ്കിൽ മൂന്ന് എണ്ണം, ജയിൽ ജീവിതം എങ്ങനെയുണ്ടായിരുന്നു? അബ്‌കാരി കേസിൽ അറസ്റ്റിലായ യൂട്യൂബറുടെ റിവ്യൂ വൈറൽ

അബ്‌കാരി കേസിൽ അറസ്റ്റിലായ യൂട്യൂബർ അക്ഷജിൻ്റെ ജയിൽ റിവ്യൂ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ചെർപ്പുളശ്ശേരി – തൂത നെച്ചിക്കോട്ടിൽ സ്വദേശിയായ ഇയാളെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും എക്‌സൈസ് സംഘം പിടികൂടിയിരുന്നു. 10 ദിവസത്തോളമാണ് അക്ഷജ് ജയിലിൽ ഉണ്ടായിരുന്നത്. ഈ ദിവസങ്ങളിലെ ദിനചര്യയും ഭക്ഷണവുമാണ് അക്ഷജ് വീഡിയോ രൂപത്തിൽ പുറത്തിറക്കിയത്.

ജയിൽ ജീവിതത്തെ കുറിച്ച് അക്ഷജ് പറഞ്ഞത്

ALSO READ: ‘ആവേശമായി ഫഫ’, സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ ഒന്നാമത്; ചരിത്രമാവർത്തിക്കാൻ ജിത്തു മാധവനും സംഘവും വീണ്ടും

രാവിലെ ആറ് മണിക്ക് എഴുനേൽക്കണം, വരിയായി നിരത്തി നിർത്തി കണക്കെടുക്കും. രാവിലെ ആറരയ്ക്ക് ചായ കിട്ടും, അതിന്‍റെ ക്വാളിറ്റി ഒന്നും നോക്കണ്ട, ഒരുപാട് പേർക്ക് കൊടുക്കണ്ടേ. ഏഴ് മണിക്ക് കുളിക്കാനുള്ള സമയമാണ്. പിന്നെ സെല്ലിൽ കയറണം. എട്ട് മണിക്ക് രാവിലത്തെ ഭക്ഷണം, ചപ്പാത്തി ആണെങ്കിൽ എട്ടരയാകും. ചപ്പാത്തി മൂന്നെണ്ണം, അല്ലെങ്കിൽ റവ ഉപ്പുമാവ്, ഗ്രീൻ പീസ് കറി ആണ് കിട്ടുക. ഇഡലി ആണെങ്കിൽ 5 എണ്ണം, കറിയായി സാമ്പാറ് ഉണ്ടാകും. പിന്നെ സുഖമായി ഉറങ്ങാം’.

ALSO READ: ‘ഈ കലാകാരന്റെ അധ്വാനത്തിന് എത്ര ലൈക് സുഹൃത്തുക്കളെ’; വ്യാജ വാർത്ത പരത്തുന്ന അമ്മാവന്മാരോട് കടക്ക് പുറത്തെന്ന് സോഷ്യൽ മീഡിയ

കൃത്യം 12 മണിക്ക് ഉദ്യോഗസ്ഥർ വരും, പ്ലേറ്റുമായി പോയി ചോറ് വാങ്ങണം. മീനാണെങ്കിൽ വലിയ ഒരു അയില, മത്തി ആണെങ്കിൽ 5 എണ്ണം ഉണ്ടാകും. പിന്നെ തോരനും കറിയുമൊക്കെ. പിന്നെ രണ്ട് മണിക്ക് ചായ കിട്ടും. മൂന്ന് മണിക്ക് ബ്രേക്ക് ഉണ്ട്, അത് കഴിഞ്ഞ് സെല്ലിൽ കയറണം. 4 മണിക്ക് വൈകിട്ടത്തെ ഫുഡ് തരും. ചോറും രസവും അച്ചാറും ആണ്. ചില ദിവസം സാമ്പാറും, കപ്പയും മീൻ കറിയും ഉണ്ടാകും. ഇത് രാത്രി 7 മണിക്ക് കഴിക്കും. ജയിലിൽ കാരംസും ചെയ്യും ഒക്കെയുണ്ട്. അത് കഴിഞ്ഞ് 9 മണിയോടെ കിടന്നുറങ്ങും. സെക്യൂരിറ്റി പ്രശ്നങ്ങളാൽ ലൈറ്റ് ഓഫ് ചെയ്യില്ല. ജയിലിൽ പോകുമെന്ന് ഒരിക്കലും കരുതിയില്ല. ജയിലിലെ കാര്യങ്ങൾ പറഞ്ഞത് ആരും ജയിലിലേക്ക് പോകാൻ വേണ്ടിയല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News