ജനസാഗരമായി പാലായിലെ നവകേരള സദസ്; ഫോട്ടോ ഗ്യാലറി

പാലായിൽ നടന്ന നവകേരള സദസ്സിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ജനങ്ങൾ.പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരക്കണക്കിന് ജനങ്ങൾ ആവേശനിർഭരമായ സ്വീകരണമാണ് നവകേരള സദസ്സിന് ഒരുക്കിയത്. കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്നിരിക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങൾ നിയമവിരുദ്ധമാണെന്ന് നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജോസ് കെ മാണി എംപി അധ്യക്ഷത വഹിച്ചു.

ALSO READ: കേരളത്തിലെ ജനാധിപത്യരാഷ്ട്രിയം ആരിഫ് മുഹമ്മദ് ഖാൻറെ നിലവാരത്തിന് വളരെ മുകളിൽ ആണ് എന്നത് ഓർക്കണം; എം എ ബേബി

റബ്ബറിന് 150 രൂപയിൽ നിന്ന് 170 രൂപയിലേക്ക് താങ്ങുവില വർദ്ധിപ്പിച്ചതിനും ബഫർസോൺ വിഷയത്തിൽ പരിഹാരം ഉണ്ടാക്കിയതിനും മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും നന്ദി രേഖപ്പെടുത്തുന്നതായി സ്വാഗതം പറഞ്ഞ തോമസ് ചാഴികാടൻ എംപി പറഞ്ഞു.

കേന്ദ്രം വലിയ അവഗണനയാണ് കേരളത്തോട് കാണിക്കുന്നത്. ക്ഷേമ പെൻഷൻ കൃത്യമായി കൊടുക്കാനായി രൂപീകരിച്ച പെൻഷൻ കമ്പനി എടുക്കുന്ന വായ്പ പോലും സംസ്ഥാനത്തിൻ്റെ വായ്പാ പരിതിയിൽപെടുത്തുകയാണ് കേന്ദ്രം .. കേന്ദ്ര ഗവൺമെൻ്റ് കൊണ്ടു വന്നിരിക്കുന്ന നിയന്ത്രണങ്ങൾ നിയമവിരുദ്ധമാണ് .വായ്പ എടുക്കുന്നത് ഖജനാവിൽ സൂക്ഷിക്കാനല്ല സമ്പദ്ഘടനയെ ചലിപ്പിക്കാനാണെന്ന് സദസ്സ് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ALSO READ:മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News