നേമം ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍ എ ബി എച്ച് അംഗീകാരം: സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ആരോഗ്യമന്ത്രി

മികച്ച നിലവാരം പുലര്‍ത്തിയതിന് നേമം ആയുര്‍വേദ ഡിസപെന്‍സറിക്ക് എന്‍ എ ബി എച്ച് ആക്രഡിറ്റേഷന്‍ ലഭിച്ചു. മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.

ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങള്‍ക്ക് അക്രെഡിറ്റേഷന്‍ നല്‍കുന്ന ദേശീയ ഏജന്‍സിയാണ് എന്‍ എ ബി എച്ച്. മാനദണ്ഡ അടിസ്ഥാനത്തില്‍ ഏറ്റവും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് ഈ അംഗീകാരം ലഭ്യമായിരിക്കുന്നത്.

Also Read : വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം: മുഖ്യമന്ത്രി

അടിസ്ഥാന സൗകര്യ വികസനം,രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധഗുണമേന്മ,അ ണുബാധ നിയന്ത്രണം എന്നിവ ഉള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് എന്‍ എ ബി എച്ച് അംഗീകാരം നല്‍കിയത്.

നേമം ആയുര്‍വേദ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഷര്‍മദ് ഖാന്റെയും കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍,ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഗായത്രി ബാബു എന്നിവര്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെയും നേതൃത്വത്തിലാണ് ഈ നേട്ടത്തിന് സജ്ജമായത്. കേരള സര്‍ക്കാരിന്റെയും ദേശീയ ആയുഷ് മിഷന്‍ കേരളയുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News