‘തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളെന്ന’ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഉമർഫൈസി മുക്കത്തിനെതിരെ കേസ്

തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമർശത്തിൽ സാമൂഹിക പ്രവർത്തക വി.പി.സുഹറ നൽകിയ പരാതിയിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. ഐ.പി.സി 295എ, 298 എന്നീ വകുപ്പാണ് ഫൈസി മുക്കത്തിനെതിരെ ചുമത്തിയത്.

ALSO READ: ‘അവർ സുരക്ഷിതർ’ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിലുള്ളവരെ നാവികസേന മോചിപ്പിച്ചു

തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമർ ഫൈസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് വി.പി സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ഒക്ടോബർ മാസം രണ്ടാം വാരം പരാതി നൽകിയിരുന്നു. പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പിന്നീട് നല്ലളം സ്‌കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയിൽ വി.പി സുഹറ തട്ടം മാറ്റി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News