നല്ല നാടൻ കള്ള് ഷാപ്പ് സ്റ്റൈലിൽ ബീഫ് ഉലർത്തിയാലോ?

നല്ല നാടൻ കള്ള് ഷാപ്പ് സ്റ്റൈലിൽ ബീഫ് ഉലർത്തിയത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ:

  • ബീഫ് (ചെറിയ കഷ്ണങ്ങളാക്കിയത്)-500 ഗ്രാം
  • മുളകുപൊടി -ഒരു ടേബിള്‍സ്പൂണ്‍
  • മല്ലിപൊടി -രണ്ട് ടേബിള്‍സ്പൂണ്‍
  • ഗരം മസാല -അര ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  • കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
  • ഇഞ്ചി അരിഞ്ഞത് -ഒരു ടീസ്പൂണ്‍
  • ചെറിയ ഉള്ളി -നാല് എണ്ണം
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • കറിവേപ്പില -രണ്ട് തണ്ട്
  • തേങ്ങ കൊത്ത് (വറുത്തത്) -കാല്‍ കപ്പ്
  • ഉപ്പ് -ആവശ്യത്തിന്

Also read:ചോറിനൊപ്പവും കൂട്ടാം ഈ മുട്ടക്കറി…! ടൊമാറ്റോ എഗ്ഗ് കറി തയാറാക്കുന്നതെങ്ങനെ എന്ന് നോക്കാം…

ഉണ്ടാക്കുന്ന വിധം:

ആദ്യം കഴുകി വൃത്തിയാക്കിയ ബീഫില്‍ മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഗരം മസാല, ഇഞ്ചി, തേങ്ങ കൊത്ത്, ഉപ്പ് എന്നിവ ചേര്‍ത്തു വേവിക്കുക. കുക്കറില്‍ വെള്ളം ഒഴിക്കാതെ വേണം വേവിക്കാന്‍. ശേഷം പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചെടുക്കണം. ഇതിലേയ്ക്ക് കുരുമുളകുപൊടിയും വെന്ത ഇറച്ചിയും ചേര്‍ത്തുകൊടുക്കാം. തുടര്‍ന്ന് വെള്ളം വറ്റിച്ച് നന്നായി വരട്ടി എടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News